---
title: "ചതിക്ക് പിന്നാലെ ക്രൂരത...! കാമുകൻ വിവാഹിതനാണെന്ന് അറിഞ്ഞു, വാക്കു തർക്കം; പിന്നാലെ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി"
english_title: "man arrested for setting girlfriend on fire after she discovered his marriage"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370039/man-arrested-for-setting-girlfriend-on-fire-after-she-discovered-his-marriage"
published_at: "2026-07-03T06:49:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a06904cba022_crime.jpg"
keywords: ["Latest News", "Crime", "Women Death", "Fire", "Gurugram"]
---

# ചതിക്ക് പിന്നാലെ ക്രൂരത...! കാമുകൻ വിവാഹിതനാണെന്ന് അറിഞ്ഞു, വാക്കു തർക്കം; പിന്നാലെ യുവതിയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

> **Lead Summary:** ന്യൂഡൽഹി: ഗുരുഗ്രാമിൽ കാമുകൻ കാമുകിയെ കൊലപ്പെടുത്തി. കാമുകൻ വിവാഹിതനാണെന്ന് അറിഞ്ഞതിനു പിന്നാലെയുണ്ടായ തർക്കത്തിലാണ് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ ഹരിയാനയിലെ ജജ്ജർ ജില്ലയിലെ ഗുബാന സ്വദേശി സുനിൽ കുമാർ അറസ്റ്റിലായി.

## Article Content

ന്യൂഡൽഹി: ഗുരുഗ്രാമിൽ കാമുകൻ കാമുകിയെ കൊലപ്പെടുത്തി. കാമുകൻ വിവാഹിതനാണെന്ന് അറിഞ്ഞതിനു പിന്നാലെയുണ്ടായ തർക്കത്തിലാണ് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയത്. സംഭവത്തിൽ ഹരിയാനയിലെ ജജ്ജർ ജില്ലയിലെ ഗുബാന സ്വദേശി സുനിൽ കുമാർ അറസ്റ്റിലായി.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് പറയുന്നതനുസരിച്ച്, ജൂൺ 19-നാണ് ദിവ്യ കത്താരിയ (23) എന്ന യുവതിയെ ഗുരുതരമായ പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

യുവതിയുമായും അവരുടെ അമ്മയുമായും സംസാരിച്ചപ്പോൾ, വിഷയത്തിൽ നിയമനടപടികൾക്ക് താൽപ്പര്യമില്ലെന്നാണ് ഇരുവരും പൊലീസിനെ അറിയിച്ചു. ചികിത്സയ്ക്കിടെ ജൂൺ 27നാണ് യുവതി മരിച്ചത്. പിന്നാലെ ബന്ധുവാണ് സംഭവത്തിൽ പൊലീസിന് പരാതി നൽകിയത്.

ജൂൺ 18ന് യുവതി യുവാവിന്റെ കടയിൽ എത്തിയിരുന്നു. അപ്പോഴാണ് യുവാവ് നേരത്തെ വിവാഹിതനാണെന്ന് യുവതി അറിഞ്ഞത്. പിന്നാലെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. അന്ന് രാത്രി പ്രശ്നം പറഞ്ഞു തീർക്കാനായി ഇരുവരും ഒരു ഹോട്ടലിൽ താമസിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം വീണ്ടും വഴക്കുണ്ടായി. പിന്നാലെയാണ് കൊലപാതകം.

കടയിൽ സ്വർണം വിൽക്കാനായി എത്തിയപ്പോഴാണ് യുവതിയുമായി പരിചയപ്പെട്ടതെന്ന് യുവാവ് ചോദ്യം ചെയ്യലിൽ അറിയിച്ചു. പ്രതിയുടെ കയ്യിൽ നിന്ന് മണ്ണെണ്ണ കുപ്പിയും മൊബൈൽ ഫോണും പൊലീസ് കണ്ടെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370039/man-arrested-for-setting-girlfriend-on-fire-after-she-discovered-his-marriage)