---
title: "നാദാപുരത്ത് അർദ്ധരാത്രി കാർ കടയിലേക്ക് ഇരച്ചുകയറി; കടതകർന്നു, ആളപായമില്ല"
english_title: "car crashed into a shop in Nadapuram at midnight"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370034/car-crashed-into-a-shop-in-nadapuram-at-midnight"
published_at: "2026-07-02T22:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a469b150af07_car_accident.jpg"
keywords: ["Latest News", "Car Accident", "Nadapuram", "Kozhikode"]
---

# നാദാപുരത്ത് അർദ്ധരാത്രി കാർ കടയിലേക്ക് ഇരച്ചുകയറി; കടതകർന്നു, ആളപായമില്ല

> **Lead Summary:** **കോഴിക്കോട് : **രാത്രി വ്യാപാരം തകൃതിയായി നടക്കുന്ന നാദാപുരത്ത് അർദ്ധരാത്രിക്ക് ശേഷം കാർ കടയിലേക്ക് ഇരച്ചുകയറി. കട തകർന്നു.

## Article Content

**കോഴിക്കോട് : **രാത്രി വ്യാപാരം തകൃതിയായി നടക്കുന്ന നാദാപുരത്ത് അർദ്ധരാത്രിക്ക് ശേഷം കാർ കടയിലേക്ക് ഇരച്ചുകയറി. കട തകർന്നു.

അപകടസമയത്ത് കട അടച്ചതിനാൽ ആളപായം ഉണ്ടായില്ല. നാദാപുരം - വടകര സംസ്ഥാന പാതയോരത്ത് കക്കംവെള്ളി ഫാഷൻ സ്ട്രീറ്റിലെ ആച്ചിമോ ടോയ്ലാന്റിലേക്കാണ് ഫോർച്യൂണർ കാർ ഇടിച്ചു കയറിയത്.

ആർക്കും സാരമായ പരുക്കില്ല. കാർ ഡ്രൈവറും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ രണ്ടര മണിക്കാണ് അപകടം. കടയിൽ വില്പനയ്ക്ക് വെച്ച കളിപ്പാട്ടങ്ങളും ടോയിസ് ബൈക്കുകളും തകർന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370034/car-crashed-into-a-shop-in-nadapuram-at-midnight)