കൂലി ചോദിച്ചതിന് ക്രൂരമർദ്ദനം; യുവാക്കളെ തട്ടിക്കൊണ്ടുപോയി ഇരുമ്പ് പൈപ്പുകൊണ്ട് മർദ്ദിച്ചു, തോക്കുചൂണ്ടി 'ജയ് ശ്രീറാം' വിളിപ്പിച്ചു, മൂന്ന് പേർ അറസ്റ്റിൽ

2026-07-02T21:29:00 | By Athira V
#Latest News #Beaten Case #Complaint #Police Case

രാജസ്ഥാൻ: ( www.truevisionnews.com ) രാജസ്ഥാനിലെ ബിയാവർ ജില്ലയിൽ മൂന്ന് മുസ്‌ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും തോക്കിൻമുനയിൽ നിർത്തി നിർബന്ധപൂർവ്വം 'ജയ് ശ്രീറാം' വിളിപ്പിക്കുകയും ചെയ്തതായി പരാതി.

ജൂൺ 28 ഞായറാഴ്ചയാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. പ്രദേശത്തെ ഖനി ഉടമയായ മുകേഷ് മാലിയും കൂട്ടാളികളുമാണ് അക്രമത്തിന് പിന്നിൽ. പരിക്കേറ്റ സാജിദ് ഖാൻ, സഹോദരൻ ജുനൈദ്, അനന്തരവൻ സാഹിൽ എന്നിവർ നിലവിൽ അമൃത് കൗർ ആശുപത്രിയിൽ കടുത്ത പരിക്കുകളോടെ ചികിത്സയിലാണ്.

കൂലി ചോദിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് ക്രൂരമായ അക്രമത്തിൽ കലാശിച്ചത്. ഝൂത്ത ഗ്രാമത്തിലെ മുകേഷ് മാലിയുടെ ഉടമസ്ഥതയിലുള്ള ഖനിയിലെ യന്ത്രം നന്നാക്കാനാണ് തൊഴിലാളികൾ എത്തിയത്.

പുലർച്ചെ ഒരു മണിയോടെ പണി പൂർത്തിയാക്കിയ ശേഷം ഇവർ കൂലി ആവശ്യപ്പെട്ടെങ്കിലും പിറ്റേന്ന് തരാമെന്ന് പറഞ്ഞ് മുകേഷ് ഇവരെ മടക്കി അയക്കുകയായിരുന്നു.

എന്നാൽ, ഇവർ ഖനിയിൽ നിന്ന് തിരികെ പോകുന്നതിനിടെ മുകേഷ് മാലിയും നാലഞ്ചു പേരും എസ്‌യുവി വാഹനത്തിലെത്തി ഇവരെ തടഞ്ഞുനിർത്തുകയും തോക്കുചൂണ്ടി നിർബന്ധപൂർവ്വം വണ്ടിയിൽ കയറ്റി തട്ടിക്കൊണ്ടുപോവുകയുമായിരുന്നു.

തങ്ങളെ രഹസ്യകേന്ദ്രത്തിൽ തടങ്കലിൽ പാർപ്പിച്ച് ഇരുമ്പ് പൈപ്പുകളും മൺവെട്ടിയുടെ കൈകളും ഉപയോഗിച്ച് പ്രതികൾ ക്രൂരമായി മർദ്ദിച്ചതായി സാജിദ് ഖാൻ നൽകിയ പരാതിയിൽ പറയുന്നു.

"ഞങ്ങൾ നിങ്ങളെ കൊല്ലും" എന്ന് ആക്രോശിച്ചുകൊണ്ട് പ്രതികൾ ഇവർക്ക് നേരെ തോക്കുചൂണ്ടുകയും നിർബന്ധിച്ച് 'ജയ് ശ്രീറാം' വിളിപ്പിക്കുകയും ചെയ്തു. ജീവൻ ഭയന്നാണ് തങ്ങൾ അങ്ങനെ ചെയ്തതെന്ന് ഇരകൾ പറയുന്നു.

പുറംലോകവുമായി ബന്ധപ്പെടാതിരിക്കാനും പൊലീസിനെ വിവരമറിയിക്കാതിരിക്കാനും ഇവരുടെ മൊബൈൽ ഫോണുകൾ അക്രമികൾ തല്ലിത്തകർത്തു.

ക്രൂരമായ മർദ്ദനത്തിനിടയിൽ ജുനൈദിന്റെ തലയിലെ മുടി അക്രമികൾ ബലമായി പിഴുതെടുക്കുകയും കടുത്ത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. യുവാക്കളുടെ രഹസ്യഭാഗങ്ങളിൽ അടക്കം മാരകമായി പരിക്കേറ്റിട്ടുണ്ട്.

" ക്രൂരത മനുഷ്യത്വത്തിന് നിരക്കാത്തത് മാത്രമല്ല, സാമൂഹിക സൗഹാർദ്ദത്തിനും ക്രമസമാധാന നിലയ്ക്കും വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്." - സാജിദ് ഖാന്റെ പരാതിയിൽ വ്യക്തമാക്കുന്നു.

സംഭവത്തിൽ ഭാരതീയ ന്യായ സംഹിതയിലെ (BNS) വിവിധ വകുപ്പുകൾ പ്രകാരം പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ, സംഭവം നടന്ന് ആദ്യം പൊലീസിനെ സമീപിച്ചപ്പോൾ അവരുടെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയുണ്ടായതായി ഇരകളുടെ കുടുംബം ആരോപിക്കുന്നു.

നിലവിൽ കേസിൽ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, പ്രധാന പ്രതിയായ ഖനി ഉടമ മുകേഷ് മാലി ഇപ്പോഴും ഒളിവിലാണെന്ന് ഇരകൾക്ക് വേണ്ടി ഹാജരായ റഹ്മത് കതാത് മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധം ശക്തമാകുകയാണ്.

Content Highlight: Complaint filed Muslim youths abducted, beaten, and forced to chant 'Jai Shri Ram'.

#Latest News #Beaten Case #Complaint #Police Case

Next TV

Related Stories
സിക്കിം തുരങ്ക അപകടം: കാണാതായ മലയാളി മാനേജർ അനീഷ് മോഹൻ മരിച്ചു, മരണസംഖ്യ 20 കടന്നു

Jul 23, 2026 11:36 AM

സിക്കിം തുരങ്ക അപകടം: കാണാതായ മലയാളി മാനേജർ അനീഷ് മോഹൻ മരിച്ചു, മരണസംഖ്യ 20 കടന്നു

സിക്കിം നാംചിയിലെ ടീസ്റ്റ സ്റ്റേജ് VI ജലവൈദ്യുത പദ്ധതിയിലെ തുരങ്ക സ്ഫോടനത്തിൽ കാണാതായ കോട്ടയം സ്വദേശി അനീഷ് മോഹൻ മരിച്ചു. എൻഎച്ച്പിസി...

Read More >>
'യുവാക്കളുടെ ഭാവി തകർക്കുന്നവരെ ഒരു കാരണവശാലും വെറുതെവിടില്ല';  81 ദിവസത്തെ മൗനത്തിന് ശേഷം പ്രതികരിച്ച് പ്രധാനമന്ത്രി

Jul 23, 2026 11:18 AM

'യുവാക്കളുടെ ഭാവി തകർക്കുന്നവരെ ഒരു കാരണവശാലും വെറുതെവിടില്ല'; 81 ദിവസത്തെ മൗനത്തിന് ശേഷം പ്രതികരിച്ച് പ്രധാനമന്ത്രി

NEET ചോദ്യപേപ്പർ ചോർച്ചയിൽ 81 ദിവസങ്ങൾക്ക് ശേഷം പ്രധാനമന്ത്രി മോദിയുടെ പ്രതികരണം. കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും ഫാസ്റ്റ് ട്രാക്ക് കോടതി...

Read More >>
ആഗോള മാധ്യമങ്ങളിൽ 'ഇന്ത്യൻ അടിയന്തരാവസ്ഥ' ! ദില്ലി തെരുവിൽ 'ജെൻസി' പ്രക്ഷോഭം; മോദി സർക്കാർ കടുത്ത സമ്മർദ്ദത്തിലെന്ന് സിഎൻഎന്നും ബിബിസിയും

Jul 23, 2026 11:00 AM

ആഗോള മാധ്യമങ്ങളിൽ 'ഇന്ത്യൻ അടിയന്തരാവസ്ഥ' ! ദില്ലി തെരുവിൽ 'ജെൻസി' പ്രക്ഷോഭം; മോദി സർക്കാർ കടുത്ത സമ്മർദ്ദത്തിലെന്ന് സിഎൻഎന്നും ബിബിസിയും

ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ വിദ്യാർഥി പ്രക്ഷോഭം ശക്തം. സോനം വാങ്ചുകിന്റെ നിരാഹാര സമരത്തോടെ സമരം അന്തർദേശീയ ശ്രദ്ധ നേടി. മോദി...

Read More >>
adimage
തൂക്കിയെടുത്ത് എ.സി.ബി....1 കോടികളുടെ കട്ടപ്പണി, ഇലക്ട്രിസിറ്റി എൻജിനീയറുടെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് 150 കോടിയുടെ അനധികൃത സ്വത്ത്

Jul 23, 2026 10:41 AM

തൂക്കിയെടുത്ത് എ.സി.ബി....1 കോടികളുടെ കട്ടപ്പണി, ഇലക്ട്രിസിറ്റി എൻജിനീയറുടെ വീട്ടിൽ റെയ്ഡ്; പിടിച്ചെടുത്തത് 150 കോടിയുടെ അനധികൃത സ്വത്ത്

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തെലങ്കാന സർക്കാർ എൻജിനീയർ അറസ്റ്റിൽ. എസിബി റെയ്ഡിൽ 150 കോടിയുടെ സ്വത്ത്, 2 കിലോ സ്വർണം, 4 ഫ്ളാറ്റുകൾ...

Read More >>
ജന്തർമന്തറിലെ സംഘർഷത്തിന് പിന്നിൽ പുറത്തുനിന്നുള്ളവർ, വിദ്യാര്‍ത്ഥികളല്ല; മന്ത്രിമാർക്ക് സമരസ്ഥലത്തേക്ക് വരാമെന്ന് കോക്രോച്ച് ജനതാ പാർട്ടി

Jul 23, 2026 10:05 AM

ജന്തർമന്തറിലെ സംഘർഷത്തിന് പിന്നിൽ പുറത്തുനിന്നുള്ളവർ, വിദ്യാര്‍ത്ഥികളല്ല; മന്ത്രിമാർക്ക് സമരസ്ഥലത്തേക്ക് വരാമെന്ന് കോക്രോച്ച് ജനതാ പാർട്ടി

ജന്തർ മന്തറിൽ നടക്കുന്ന സമരത്തിൽ സംഘർഷത്തിന് കാരണം പുറത്തുനിന്നുള്ളവരെന്ന് CJP. വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യം. ചോദ്യപേപ്പർ ചോർച്ച...

Read More >>
ഓഫർ കൊടുത്ത് പണിവാങ്ങിയല്ലേ ...! 'മൂന്നു കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം'; പ്രിയങ്കയുടെ പേരിൽ കോൺഗ്രസ് നേതാക്കളെ കബളിപ്പിച്ച രണ്ട് പേർ പിടിയിൽ

Jul 23, 2026 08:38 AM

ഓഫർ കൊടുത്ത് പണിവാങ്ങിയല്ലേ ...! 'മൂന്നു കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം'; പ്രിയങ്കയുടെ പേരിൽ കോൺഗ്രസ് നേതാക്കളെ കബളിപ്പിച്ച രണ്ട് പേർ പിടിയിൽ

യുഡിഎഫ് സർക്കാരിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് കോൺഗ്രസ് നേതാക്കളിൽ നിന്ന് പണം തട്ടാനുള്ള ശ്രമം. പ്രിയങ്കാ ഗാന്ധിയുടെ ഓഫീസിൽ നിന്നെന്ന വ്യാജേന...

Read More >>
Top Stories

GCC News

adimage adimage