---
title: "ഇറങ്ങേണ്ട സ്റ്റേഷൻ മാറി, കാൽവഴുതി പ്ലാറ്റ്ഫോമിലേക്ക് വീണ വീട്ടമ്മ മറ്റൊരു ട്രെയിൻ ഇടിച്ച് മരിച്ചു"
english_title: "woman dies hit by train in alappuzha cheriyanad railway station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369992/woman-dies-hit-by-train-in-alappuzha-cheriyanad-railway-station"
published_at: "2026-07-02T17:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a464e9eb896f_train_death.jpg"
keywords: ["Latest News", "Train Accident", "Women Death", "Alappuzha"]
---

# ഇറങ്ങേണ്ട സ്റ്റേഷൻ മാറി, കാൽവഴുതി പ്ലാറ്റ്ഫോമിലേക്ക് വീണ വീട്ടമ്മ മറ്റൊരു ട്രെയിൻ ഇടിച്ച് മരിച്ചു

> **Lead Summary:** ആലപ്പുഴ: ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം. എറണാകുളം മുളന്തുരുത്തി സ്വദേശി രത്നമ്മ കെ ആർ ആണ് ട്രെയിൻ തട്ടി മരിച്ചത്. 61 വയസായിരുന്നു. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. സ്റ്റേഷൻ മാറി ചെറിയനാട് ഇറങ്ങിയ രത്നമ്മ കാൽവഴുതി പ്ലാറ്റ്ഫോമിലേക്ക് വീണപ്പോൾ മറ്റൊരു ട്രെയിൻ ഇടിച്ചായിരുന്നു മരണം.

## Article Content

ആലപ്പുഴ: ചെങ്ങന്നൂർ ചെറിയനാട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം. എറണാകുളം മുളന്തുരുത്തി സ്വദേശി രത്നമ്മ കെ ആർ ആണ് ട്രെയിൻ തട്ടി മരിച്ചത്. 61 വയസായിരുന്നു. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. സ്റ്റേഷൻ മാറി ചെറിയനാട് ഇറങ്ങിയ രത്നമ്മ കാൽവഴുതി പ്ലാറ്റ്ഫോമിലേക്ക് വീണപ്പോൾ മറ്റൊരു ട്രെയിൻ ഇടിച്ചായിരുന്നു മരണം.

അതേസമയം കൊല്ലം ആര്യങ്കാവ് കോട്ടവാസിലിന് സമീപം ട്രെയിൻ തട്ടി യുവാവിന്റെ ഒരു കൈ അറ്റു. ട്രാക്കിന്റെ സൈഡിലൂടെ നടന്നുപോകുന്നതിനിടെ ആണ് അപകടം ഉണ്ടായത് . ജോൺ എന്ന യുവാവിന്റെ കൈയ്യാണ് അറ്റുപോയത്. മധുരൈ ഗുരുവായൂർ ട്രെയിനാണ് ഇയാളെ തട്ടിയത്. ഹെഡ്ഫോൺ ഉപയോഗിച്ചിരുന്നതിനാൽ ട്രെയിൻ വരുന്നത് അറിഞ്ഞില്ലെന്ന് വിവരം. അപകടം നടന്ന ഉടൻ തന്നെ ട്രെയിൻ നിർത്തി അധികൃതർ യുവാവിനെ പുനലൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369992/woman-dies-hit-by-train-in-alappuzha-cheriyanad-railway-station)