---
title: "മൊബൈൽ ലൊക്കേഷൻ മൈസൂരിൽ, മുക്കം സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം ഊർജിതം, ബാലുശ്ശേരി പോലീസ് മൈസൂരിലേക്ക്"
english_title: "Investigation intensified into the complaint regarding the disappearance of a Grade ASI from the Mukkam police station"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369988/Investigation-intensified-into-the-complaint-regarding-the-disappearance-of-a-Grade-ASI-from-the-Mukkam-police-station"
published_at: "2026-07-02T16:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a464d13ea9fd_missing.jpg"
keywords: ["Latest News", "Grade ASI  Abdul Rasheed", "Mukkam police station", "Missing", "Kozhikode"]
---

# മൊബൈൽ ലൊക്കേഷൻ മൈസൂരിൽ, മുക്കം സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം ഊർജിതം, ബാലുശ്ശേരി പോലീസ് മൈസൂരിലേക്ക്

> **Lead Summary:** കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം ഊർജിതം. ബാലുശ്ശേരി പൂരത്ത് വീട്ടിൽ അബ്ദുൽ റഷീദിനെയാണ് കഴിഞ്ഞ ദിവസം രാവിലെ മുതൽ കാണാതായത്. രാവിലെ ആറരയോടെ വീട്ടിൽ നിന്ന് മകളുമായി ബൈക്കിൽ ഇറങ്ങിയ അദ്ദേഹം, മകളെ ബാലുശ്ശേരി സ്റ്റാൻഡിൽ ഇറക്കിയിരുന്നു.

## Article Content

കോഴിക്കോട്: മുക്കം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എഎസ്ഐയെ കാണാനില്ലെന്ന പരാതിയിൽ പോലീസ് അന്വേഷണം ഊർജിതം. ബാലുശ്ശേരി പൂരത്ത് വീട്ടിൽ അബ്ദുൽ റഷീദിനെയാണ് കഴിഞ്ഞ ദിവസം രാവിലെ മുതൽ കാണാതായത്. രാവിലെ ആറരയോടെ വീട്ടിൽ നിന്ന് മകളുമായി ബൈക്കിൽ ഇറങ്ങിയ അദ്ദേഹം, മകളെ ബാലുശ്ശേരി സ്റ്റാൻഡിൽ ഇറക്കിയിരുന്നു.

എന്നാൽ അതിനുശേഷം അദ്ദേഹം ജോലി സ്ഥലമായ മുക്കം സ്റ്റേഷനിലോ തിരികെ വീട്ടിലോ എത്തിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് നടത്തിയ സിസിടിവി പരിശോധനയിൽ, റഷീദ് തച്ചംപോയിൽ എന്ന സ്ഥലം വരെ ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിനുശേഷം അദ്ദേഹം എങ്ങോട്ടാണ് പോയതെന്ന കാര്യത്തിൽ വ്യക്തതയില്ല.

ഉദ്യോഗസ്ഥനെ കാണാതായതോടെ ബാലുശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.

അബ്ദുൽ റഷീദിന്റെ മൊബൈൽ ഫോൺ ലൊക്കേഷൻ മൈസൂരിൽ ഉള്ളതായാണ് പോലീസിന് ലഭിച്ച പ്രാഥമിക വിവരം. ഈ സൂചനയുടെ അടിസ്ഥാനത്തിൽ ബാലുശ്ശേരി പോലീസിന്റെ ഒരു സംഘം മൈസൂരിലേക്ക് തിരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369988/Investigation-intensified-into-the-complaint-regarding-the-disappearance-of-a-Grade-ASI-from-the-Mukkam-police-station)