---
title: "കുടിക്കുന്നത് എനർജി ഡ്രിങ്കാണോ? റെഡ് ബുൾ, സ്റ്റിങ്, മോൺസ്റ്റർ ഉൾപ്പെടെയുള്ളവയ്ക്ക് പൂട്ടുവീഴുന്നു; എഫ്എസ്എസ്എഐയുടെ നോട്ടീസ്"
english_title: "FSSAI notice to energy drinks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369975/fssai-notice-to-energy-drinks"
published_at: "2026-07-02T16:17:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4642591a5e0_OIUGGGF.jpg"
keywords: ["Latest News", "NewDelhi", "Red Bull", "Sting", "Monster", "FSSAI's Notice"]
---

# കുടിക്കുന്നത് എനർജി ഡ്രിങ്കാണോ? റെഡ് ബുൾ, സ്റ്റിങ്, മോൺസ്റ്റർ ഉൾപ്പെടെയുള്ളവയ്ക്ക് പൂട്ടുവീഴുന്നു; എഫ്എസ്എസ്എഐയുടെ നോട്ടീസ്

> **Lead Summary:** **ന്യൂഡൽഹി: [**[ ]ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും വ്യാജ അവകാശവാദങ്ങളും ഉന്നയിക്കുന്ന 'എനർജി ഡ്രിങ്ക്' ബ്രാൻഡുകൾക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). റെഡ് ബുൾ, സ്റ്റിങ്, മോൺസ്റ്റർ എനർജി, അഡ്രിനാലിൻ റഷ്, കാംപ എനർജി, ഹെൽ എനർജി എന്നീ ആറ് പ്രമുഖ ബ്രാൻഡുകൾക്കാണ് അതോറിറ്റി നോട്ടീസ് നൽകിയത്.

## Article Content

**ന്യൂഡൽഹി: [**[ ]ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും വ്യാജ അവകാശവാദങ്ങളും ഉന്നയിക്കുന്ന 'എനർജി ഡ്രിങ്ക്' ബ്രാൻഡുകൾക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). റെഡ് ബുൾ, സ്റ്റിങ്, മോൺസ്റ്റർ എനർജി, അഡ്രിനാലിൻ റഷ്, കാംപ എനർജി, ഹെൽ എനർജി എന്നീ ആറ് പ്രമുഖ ബ്രാൻഡുകൾക്കാണ് അതോറിറ്റി നോട്ടീസ് നൽകിയത്.

ഈ പാനീയങ്ങളൊന്നും യഥാർത്ഥത്തിൽ 'എനർജി ഡ്രിങ്കുകൾ' അല്ലെന്നും, എന്നാൽ അങ്ങനെ പേരുനൽകി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടുന്നു.

> "ശരീരത്തിന് ഉന്മേഷം നൽകും", "ഏകാഗ്രത വർധിപ്പിക്കും", "ക്ഷീണം കുറയ്ക്കും" തുടങ്ങിയ അവകാശവാദങ്ങൾ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അനുവദനീയമല്ല. അമിത അളവിൽ പഞ്ചസാരയും കഫീനും അടങ്ങിയ ഇവയുടെ പരസ്യങ്ങൾ നിയമലംഘനമാണെന്നും അതോറിറ്റി വ്യക്തമാക്കുന്നു.

**മറ്റ് ഉൽപ്പന്നങ്ങൾക്കും നിയന്ത്രണം**

ഭക്ഷ്യ ഉൽപ്പന്നങ്ങളിലെ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾക്കെതിരെ വ്യാപകമായ പരിശോധനയാണ് എഫ്എസ്എസ്എഐ നടത്തുന്നത്. ഇതിന്റെ ഭാഗമായി കിൻഡർ ജോയ്, സഫോല ഹാർട്ട് പ്രൊ ഓയിൽ, വിവിധ പ്രോട്ടീൻ പൗഡറുകൾ, ഫ്രൂട്ട് ജ്യൂസുകൾ തുടങ്ങിയവയ്ക്കും കഴിഞ്ഞയാഴ്ച നോട്ടീസ് നൽകിയിരുന്നു.

**കിൻഡർ ജോയ്:** 'മിൽക്ക് സോളിഡുകളാൽ സമ്പന്നം' എന്ന വാദം തെറ്റാണെന്നും അത്രയും അളവിൽ മിൽക്ക് സോളിഡുകൾ ഇല്ലെന്നും എഫ്എസ്എസ്എഐ കണ്ടെത്തി.

**സഫോല ടോട്ടൽ ഹാർട്ട് പ്രൊ:** ഹൃദയാരോഗ്യത്തിന് നല്ലതാണെന്ന തരത്തിൽ നൽകിയിരിക്കുന്ന ചിത്രങ്ങളും 'ഹാർട്ട് പ്രൊ' എന്ന പേരും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അധികൃതർ പറയുന്നു.

**അസ്-ഇറ്റ്-ഈസ് പ്രോട്ടീൻ പൗഡർ:** 'ഈസി ഡൈജസ്റ്റ്', 'റാപ്പിഡ് റിക്കവറി' തുടങ്ങിയ അവകാശവാദങ്ങൾക്ക് ശാസ്ത്രീയ അടിത്തറയില്ല.

**പ്ലക്ക് ജ്യൂസ്:** 'നോ ആഡഡ് ഷുഗർ' എന്ന ലേബൽ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കണ്ടെത്തി.

ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തിലല്ല, മറിച്ച് അവയുടെ പാക്കറ്റുകളിൽ നൽകിയിരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളിലും പരസ്യങ്ങളിലുമാണ് എഫ്എസ്എസ്എഐ വീഴ്ചകൾ കണ്ടെത്തിയിരിക്കുന്നത്. നോട്ടീസ് ലഭിച്ച കമ്പനികൾ ഇത് സംബന്ധിച്ച വിശദീകരണങ്ങളും രേഖകളും സമർപ്പിക്കേണ്ടതുണ്ട്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ വഴി വിപണിയിൽ എത്തുന്ന ഇത്തരം ഉൽപ്പന്നങ്ങൾക്കെതിരെ ശക്തമായ നിലപാടാണ് എഫ്എസ്എസ്എഐ സ്വീകരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369975/fssai-notice-to-energy-drinks)