---
title: "'സംഘി നിലപാട് എന്താണെന്ന് കാണിച്ച് തരാമോ ...? ശേഷാദ്രിനാഥനെ വെറുതെ സംഘിയാക്കുകയാണ്'; ന്യായീകരണം തുടർന്ന് മന്ത്രി കെ.എം. ഷാജി"
english_title: "km shaji continue justification for the appointment of n seshadrinathan as the state election commissioner"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369972/km-shaji-continue-justification-for-the-appointment-of-n-seshadrinathan-as-the-state-election-commissioner"
published_at: "2026-07-02T16:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12a6d3e1771_km_shaji_.jpg"
keywords: ["Latest News", "KM Shaji", "State Election Commissioner", "N Seshadrinathan"]
---

# 'സംഘി നിലപാട് എന്താണെന്ന് കാണിച്ച് തരാമോ ...? ശേഷാദ്രിനാഥനെ വെറുതെ സംഘിയാക്കുകയാണ്'; ന്യായീകരണം തുടർന്ന് മന്ത്രി കെ.എം. ഷാജി

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള എൻ. ശേഷാദ്രിനാഥന്റെ നിയമനത്തിൽ ന്യായീകരണം തുടർന്ന് മന്ത്രി കെ.എം. ഷാജി. ശേഷാദ്രിനാഥനെ വെറുതെ സംഘിയാക്കുകയാണെന്നും അദ്ദേഹത്തിന്റെ സംഘി നിലപാട് എന്താണെന്ന് കാണിച്ച് തരാമോ എന്നും മന്ത്രി കെ.എം. ഷാജി ചോദിച്ചു. വക്കീൽ, ജഡ്ജി എന്നീ പദവിയിരുന്ന ‌വ്യക്തിയാണ് ശേഷാദ്രിനാഥൻ എന്നും കെ.എം. ഷാജി പറഞ്ഞു. തന്നെ തല്ലുകാരൻ എന്ന് വിളിച്ചാലും വർഗീയവാദിയെന്ന് വിളിക്കല്ലേ എന്നും കെ.എം ഷാജിപറഞ്ഞു.

## Article Content

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള എൻ. ശേഷാദ്രിനാഥന്റെ നിയമനത്തിൽ ന്യായീകരണം തുടർന്ന് മന്ത്രി കെ.എം. ഷാജി. ശേഷാദ്രിനാഥനെ വെറുതെ സംഘിയാക്കുകയാണെന്നും അദ്ദേഹത്തിന്റെ സംഘി നിലപാട് എന്താണെന്ന് കാണിച്ച് തരാമോ എന്നും മന്ത്രി കെ.എം. ഷാജി ചോദിച്ചു. വക്കീൽ, ജഡ്ജി എന്നീ പദവിയിരുന്ന ‌വ്യക്തിയാണ് ശേഷാദ്രിനാഥൻ എന്നും കെ.എം. ഷാജി പറഞ്ഞു. തന്നെ തല്ലുകാരൻ എന്ന് വിളിച്ചാലും വർഗീയവാദിയെന്ന് വിളിക്കല്ലേ എന്നും കെ.എം ഷാജിപറഞ്ഞു.

ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിക്കാനുള്ള തീരുമാനം തന്‍റെ അറിവോടെയാടെന്ന് നേരത്തെയും ഷാജി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസമാണ് ശേഷാദ്രിനാഥനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്. 2021 മുതല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ചുമതല നിര്‍വഹിച്ചിരുന്ന എ. ഷാജഹാന്‍ വിരമിച്ച ഒഴിവിലേക്കാണ് മുന്‍ ജില്ലാ ജഡ്ജി എന്‍. ശേഷാദ്രിനാഥനെ നിയമിച്ചത്.

ശേഷാദ്രിനാഥനെ നിയമിക്കുന്നതിനെതിരെ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ രം​ഗത്തുവന്നിരുന്നു. ഇതിനെ മറികടന്നാണ് ശേഷാദ്രിനാഥന്റെ നിയമനം.

കോണ്‍ഗ്രസ് അനുഭാവികളായ പലരുടെയും പേരുകള്‍ പരിഗണനയ്ക്ക് വന്നിരുന്നെങ്കിലും മുഖ്യമന്ത്രിയുടെ നിലപാടാണ് ശേഷാദ്രിനാഥന്‍റെ നിയമനത്തിന് അനുകൂലമായതെന്നാണ് വിവരം. ശേഷാദ്രിനാഥന്‍റെ മുന്‍ എസ്എഫ്ഐ പശ്ചാത്തലം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി കെപിസിസി ജനറല്‍ സെക്രട്ടറി പി.എം. നിയാസ് പരസ്യ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇത് മന്ത്രിസഭയുടെ കൂട്ടായ തീരുമാനമാണെന്നായിരുന്നു കെഎം ഷാജിയുടെ നിലപാട്.

അതേസമയം വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന നിശ്ചയിച്ച കാര്യത്തിൽ ലീഗിന് വിയോജിപ്പ് ഉണ്ടായിരുന്നുവെന്ന് സമ്മതിച്ച് മന്ത്രി കെ എം ഷാജി. എന്നാൽ, മന്ത്രിസഭാ തീരുമാനത്തിന് ഒപ്പം നിന്നു. വീര്യം കൂടിയാലും കുറഞ്ഞാലും മദ്യം പാടില്ലെന്നാണ് ലീഗ് നിലപാടെന്നും ഷാജി ദില്ലിയിൽ പറഞ്ഞു. എല്ലാ വിഭാഗങ്ങളുടെയും വോട്ട് വാങ്ങിയാണ് യുഡിഎഫ് ജയിച്ചത്. ഏതെങ്കിലും പ്രതിഷേധത്തിൻ്റെ പേരിൽ പൊതു തീരുമാനം റദ്ദ് ചെയ്യാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369972/km-shaji-continue-justification-for-the-appointment-of-n-seshadrinathan-as-the-state-election-commissioner)