---
title: "ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെ മാൻഹോളിൽ വീണ് കാൽനടയാത്രക്കാരന് ദാരുണാന്ത്യം"
english_title: "Pedestrian meets tragic end after falling into manhole while talking on the phone in Mumbai"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369969/pedestrian-meets-tragic-end-after-falling-into-manhole-while-talking-on-the-phone-in-mumbai"
published_at: "2026-07-02T15:54:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a463d5548b5b_etrgt.jpg"
keywords: ["Latest news", "Mumbai", "Manhole", "Phone", "Death"]
---

# ഫോണിൽ സംസാരിച്ച് നടക്കുന്നതിനിടെ മാൻഹോളിൽ വീണ് കാൽനടയാത്രക്കാരന് ദാരുണാന്ത്യം

> **Lead Summary:** മുംബൈ: **[**മുംബൈയിൽ കനത്ത മഴയ്ക്കിടെ റോഡിലെ തുറന്ന മാൻഹോളിൽ വീണ് അറുപതുകാരനായ കാൽനടയാത്രക്കാരൻ മരിച്ചു. അസ്ലം ഇസാഖ് ഷെയ്ഖ് എന്നയാളാണ് മരിച്ചത്. സാകിനക മേഖലയിൽ ഖൈരാനി റോഡിലുള്ള സൻമാൻ ഹോട്ടലിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 12:26-ഓടെയായിരുന്നു അപകടം.

## Article Content

മുംബൈ: **[**മുംബൈയിൽ കനത്ത മഴയ്ക്കിടെ റോഡിലെ തുറന്ന മാൻഹോളിൽ വീണ് അറുപതുകാരനായ കാൽനടയാത്രക്കാരൻ മരിച്ചു. അസ്ലം ഇസാഖ് ഷെയ്ഖ് എന്നയാളാണ് മരിച്ചത്. സാകിനക മേഖലയിൽ ഖൈരാനി റോഡിലുള്ള സൻമാൻ ഹോട്ടലിന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്ക് 12:26-ഓടെയായിരുന്നു അപകടം.

ഫോണിൽ സംസാരിച്ച് നടന്നു വരുന്നതിനിടെ നിർമ്മാണപ്രവൃത്തികൾക്കായി തുറന്നിട്ടിരുന്ന മാൻഹോളിലേക്ക് ഇയാൾ വീഴുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന തൊഴിലാളികൾ മാൻഹോളിൽ ഗോവണി ഇറക്കി തിരച്ചിൽ നടത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. സംഭവസ്ഥലത്തുനിന്ന് ഇയാളുടെ ചെരുപ്പും കുടയും കണ്ടെത്തിയിരുന്നു.

പിന്നീട് ഫയർ ഫോഴ്സും പൊലീസും എത്തി രണ്ട് മണിക്കൂറോളം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. നിർമ്മാണപ്രവൃത്തിയുടെ ഭാഗമായി മാൻഹോൾ സുരക്ഷിതമല്ലാതെ തുറന്നുവെച്ചതാണ് അപകടത്തിന് കാരണമായത്. സംഭവത്തിൽ കരാറുകാരനെതിരെ കേസെടുക്കുമെന്ന് ബൃഹൺമുംബൈ മുനിസിപ്പൽ കോർപറേഷൻ ഡെപ്യൂട്ടി മേയർ സഞ്ജയ് ഗാഡി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369969/pedestrian-meets-tragic-end-after-falling-into-manhole-while-talking-on-the-phone-in-mumbai)