---
title: "കീവിൽ റഷ്യൻ മിസൈൽ-ഡ്രോൺ ആക്രമണം; 13 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു , നൂറോളം പേർക്ക് പരിക്ക്"
english_title: "Russian airstrike shocks Ukraine; 13 civilians killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369963/russian-airstrike-shocks-ukraine-13-civilians-killed"
published_at: "2026-07-02T15:29:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a46372b1cda2_fh.jpg"
keywords: ["Latest news", "Russian airstrike", "Ukraine", "13 civilians killed"]
---

# കീവിൽ റഷ്യൻ മിസൈൽ-ഡ്രോൺ ആക്രമണം; 13 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടു , നൂറോളം പേർക്ക് പരിക്ക്

> **Lead Summary:** കീവ്: **[** യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ 13 സിവിലിയന്മാർ കൊല്ലപ്പെട്ടു. തൊണ്ണൂറിലധികം പേർക്ക് പരിക്കേറ്റതായും തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണെന്നും യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമിർ സെലെൻസ്‌കി അറിയിച്ചു. തങ്ങളുടെ ഊർജ്ജ നിലയങ്ങൾക്ക് നേരെ യുക്രൈൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾക്കുള്ള കടുത്ത തിരിച്ചടിയാണിതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

## Article Content

കീവ്: **[** യുക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ശക്തമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങളിൽ 13 സിവിലിയന്മാർ കൊല്ലപ്പെട്ടു. തൊണ്ണൂറിലധികം പേർക്ക് പരിക്കേറ്റതായും തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി രക്ഷാപ്രവർത്തനം തുടരുകയാണെന്നും യുക്രൈൻ പ്രസിഡന്റ് വ്‌ലാദിമിർ സെലെൻസ്‌കി അറിയിച്ചു. തങ്ങളുടെ ഊർജ്ജ നിലയങ്ങൾക്ക് നേരെ യുക്രൈൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾക്കുള്ള കടുത്ത തിരിച്ചടിയാണിതെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

അഞ്ഞൂറോളം ഡ്രോണുകളും ഡസൻ കണക്കിന് മിസൈലുകളും ഉപയോഗിച്ചായിരുന്നു റഷ്യയുടെ ആക്രമണം. ഇവയിൽ ഭൂരിഭാഗവും വെടിവെച്ചിട്ടതായി യുക്രൈൻ സൈന്യം അറിയിച്ചെങ്കിലും, 33 എണ്ണം നഗരത്തിൽ പതിക്കുകയായിരുന്നു. കീവിലെ ഇരുപതിലധികം സ്ഥലങ്ങളിൽ നാശനഷ്ടമുണ്ടായി. ഇതിൽ ഭൂരിഭാഗവും സാധാരണ ജനങ്ങൾ താമസിക്കുന്ന പാർപ്പിട സമുച്ചയങ്ങളാണ്.

ആക്രമണത്തിൽ ഒരു ആംബുലൻസ് സ്റ്റേഷൻ, ഗവേഷണ സ്ഥാപനം, ഹോട്ടൽ എന്നിവയും തകർക്കപ്പെട്ടു. ഡാർനിറ്റ്‌സ്‌കിയിലെ ഒരു ബഹുനില പാർപ്പിട സമുച്ചയത്തിന്റെ ഒരു ഭാഗം പൂർണ്ണമായും തകർന്നു. ഇതിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു 15 വയസ്സുകാരിയും കുടുംബവും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. കഴിഞ്ഞ ദിവസവും റഷ്യയിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലകളിലൊന്നിന് നേരെ യുക്രൈൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369963/russian-airstrike-shocks-ukraine-13-civilians-killed)