---
title: "മഴയത്ത് കഴിക്കാൻ ഇതിലും മികച്ചതുണ്ടോ? നാടൻ ചുട്ട ചോളം വീട്ടിലുണ്ടാക്കാം"
english_title: "How to prepare traditional roasted corn"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369955/how-to-prepare-traditional-roasted-corn"
published_at: "2026-07-02T15:10:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a463216dcad3_tyruty.jpg"
keywords: ["Cookery", "Roasted corn", "Home made", "RAIN", "evening snack"]
---

# മഴയത്ത് കഴിക്കാൻ ഇതിലും മികച്ചതുണ്ടോ? നാടൻ ചുട്ട ചോളം വീട്ടിലുണ്ടാക്കാം

> **Lead Summary:** **[** തകർത്തു പെയ്യുന്ന മഴയും കൈകളിൽ പുകഞ്ഞുയരുന്ന ചൂടുള്ള ചുട്ട ചോളവും മഴക്കാലത്തെ ഇതിലും മനോഹരമാക്കാൻ മറ്റൊന്നിനും കഴിയില്ല. തണുപ്പുള്ള ഈ കാലാവസ്ഥയിൽ നാരങ്ങാനീരും എരിവുള്ള മസാലയും പുരട്ടിയ നാടൻ ചുട്ട മസാല ചോളം കഴിക്കുന്നത് ഒരു പ്രത്യേക അനുഭൂതിയാണ്. കുറഞ്ഞ സമയം കൊണ്ട് വീട്ടിൽ തയ്യാറാക്കാവുന്ന ഈ മഴക്കാല വിഭവം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

## Article Content

**[** തകർത്തു പെയ്യുന്ന മഴയും കൈകളിൽ പുകഞ്ഞുയരുന്ന ചൂടുള്ള ചുട്ട ചോളവും മഴക്കാലത്തെ ഇതിലും മനോഹരമാക്കാൻ മറ്റൊന്നിനും കഴിയില്ല. തണുപ്പുള്ള ഈ കാലാവസ്ഥയിൽ നാരങ്ങാനീരും എരിവുള്ള മസാലയും പുരട്ടിയ നാടൻ ചുട്ട മസാല ചോളം കഴിക്കുന്നത് ഒരു പ്രത്യേക അനുഭൂതിയാണ്. കുറഞ്ഞ സമയം കൊണ്ട് വീട്ടിൽ തയ്യാറാക്കാവുന്ന ഈ മഴക്കാല വിഭവം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

**ആവശ്യമായ സാധനങ്ങൾ **

മുഴുവൻ ചോളം (Corn on the cob): 1 (തൊലി കളഞ്ഞത്)

നാരങ്ങ: ½ മുറി

ബട്ടർ അല്ലെങ്കിൽ വെളിച്ചെണ്ണ: ആവശ്യത്തിന്

മുളകുപൊടി: ½ ചെറിയ സ്പൂൺ

ചാറ്റ് മസാല: ½ ചെറിയ സ്പൂൺ

ഉപ്പ്: ആവശ്യത്തിന്

മല്ലിയില: ചെറുതായി അരിഞ്ഞത് (ആവശ്യത്തിന്)

**തയ്യാറാക്കുന്ന വിധം **

 ചോളത്തിന്റെ പുറത്ത് അല്പം ബട്ടറോ വെളിച്ചെണ്ണയോ പുരട്ടിയ ശേഷം നേരിട്ട് അടുപ്പിലെ തീയിലോ ഗ്യാസ് സ്റ്റൗവിലോ കാണിച്ച് എല്ലാ വശവും നന്നായി ചുട്ടെടുക്കുക. ചോളത്തിന്റെ മണികൾ ചെറുതായി കരിഞ്ഞ് പാകമാകുന്നതുവരെ  തിരിച്ചും മറിച്ചും വെച്ച് ചുടണം.

ഒരു ചെറിയ പാത്രത്തിൽ മുളകുപൊടി, ചാറ്റ് മസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചു വെക്കുക.  ചുട്ടെടുത്ത ചൂടുള്ള ചോളത്തിലേക്ക് പകുതി മുറി നാരങ്ങയെടുത്ത് തയ്യാറാക്കിവെച്ചിരിക്കുന്ന മസാലപ്പൊടിയിൽ മുക്കുക. ശേഷം ഈ നാരങ്ങ ചോളത്തിന്റെ എല്ലാ ഭാഗത്തും നന്നായി അമർത്തിത്തേക്കുക. (നാരങ്ങാനീര് ചോളത്തിലേക്ക് ഇറങ്ങാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്).

 ഇതിന്റെ മുകളിലേക്ക് ചെറുതായി അരിഞ്ഞ മല്ലിയില കൂടി വിതറി ചൂടോടെ കഴിക്കാം. മഴക്കാലത്ത് കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച വിഭവമാണിത്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369955/how-to-prepare-traditional-roasted-corn)