---
title: "തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ പൈലിങ് യന്ത്രം ട്രാക്കിലേക്ക് ചരിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു "
english_title: "Piling machine tilts onto the track at Thiruvananthapuram Railway Station; traffic suspended on Platform "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369950/piling-machine-tilts-onto-the-track-at-thiruvananthapuram-railway-station-traffic-suspended-on-platform"
published_at: "2026-07-02T14:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a462dd0f32df_fyjhj.jpg"
keywords: ["Latest news", "Thiruvananthapuram Railway Station", "Platform", "Piling machine"]
---

# തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ പൈലിങ് യന്ത്രം ട്രാക്കിലേക്ക് ചരിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ ട്രെയിൻ ഗതാഗതം നിർത്തിവച്ചു 

> **Lead Summary:** തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ പൈലിങ് നടത്തുന്ന യന്ത്രം റെയിൽവേ ട്രാക്കിലേക്ക് ചരിഞ്ഞു. ഇതോടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. യന്ത്രം ഉയർത്താൻ ശ്രമം നടക്കുകയാണ് .

## Article Content

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ഒന്നാം നമ്പർ പ്ലാറ്റ് ഫോമിൽ പൈലിങ് നടത്തുന്ന യന്ത്രം റെയിൽവേ ട്രാക്കിലേക്ക് ചരിഞ്ഞു. ഇതോടെ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. യന്ത്രം ഉയർത്താൻ ശ്രമം നടക്കുകയാണ് .

റെയിൽവെ സ്റ്റേഷന്‍റെ രണ്ട് സൈഡിലുമായി വികസന പ്രവർത്തനം നടത്തുകയാണ്. പൈലിങ് ജോലി നടക്കുന്നതിനിടെയാണ് യന്ത്രം ചരിഞ്ഞ് റെയിൽവെ ലൈനിൽ തട്ടിയത്. തുടർന്നാണ് ആദ്യ പ്ലാറ്റ്ഫോമിലേക്ക് ട്രെയിനുകൾ വരികയോ പോവുകയോ ചെയ്യുന്നില്ല. മറ്റ് ട്രാക്കുകളിലൂടെ ട്രെയിനുകൾ വരികയും പോവുകയും ചെയ്യുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369950/piling-machine-tilts-onto-the-track-at-thiruvananthapuram-railway-station-traffic-suspended-on-platform)