---
title: "ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; പരമ്പരാഗത വസ്ത്രധാരണം തുടരുമെന്ന് ഭരണസമിതി"
english_title: "Churidars are not permitted at the Sree Padmanabhaswamy Temple."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369937/churidars-are-not-permitted-at-the-sree-padmanabhaswamy-temple"
published_at: "2026-07-02T14:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f08b43aa3e6_18.jpg"
keywords: ["Latest News", "Thiruvanandapuram", "Sree Padmanabhaswamy Temple", "Churidars Are Not Permitted"]
---

# ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; പരമ്പരാഗത വസ്ത്രധാരണം തുടരുമെന്ന് ഭരണസമിതി

> **Lead Summary:** **തിരുവനന്തപുരം: [**ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് പ്രവേശിക്കാൻ അനുമതി നൽകില്ലെന്ന് ക്ഷേത്ര ഭരണസമിതി. ക്ഷേത്രത്തിലെ നിലവിലെ പരമ്പരാഗത വസ്ത്രധാരണ രീതിയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ഭരണസമിതി കേരള ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ, സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് പ്രവേശനം അനുവദിക്കണമെന്ന എക്സിക്യൂട്ടീവ് ഓഫീസറുടെ മുൻ ഉത്തരവിനെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി.

## Article Content

**തിരുവനന്തപുരം: [**ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് പ്രവേശിക്കാൻ അനുമതി നൽകില്ലെന്ന് ക്ഷേത്ര ഭരണസമിതി. ക്ഷേത്രത്തിലെ നിലവിലെ പരമ്പരാഗത വസ്ത്രധാരണ രീതിയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ഭരണസമിതി കേരള ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ, സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് പ്രവേശനം അനുവദിക്കണമെന്ന എക്സിക്യൂട്ടീവ് ഓഫീസറുടെ മുൻ ഉത്തരവിനെതിരായ ഹർജി ഹൈക്കോടതി തീർപ്പാക്കി.

കേരള ബ്രാഹ്മണ സഭ മുൻ സംസ്ഥാന പ്രസിഡന്റ് പി. വെങ്കിട്ടരാമ അയ്യർക്ക് വേണ്ടി അഡ്വ. സുജിനി വെങ്കിടാചലമാണ് 2016-ൽ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യത്തിനും വിരുദ്ധമാണ് ചുരിദാർ ധരിച്ചുള്ള പ്രവേശനമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഭ

രണസമിതിയുടെ നിലപാട് കൂടി കണക്കിലെടുത്താണ് കോടതി കേസ് തീർപ്പാക്കിയത്. ഇതോടെ ക്ഷേത്രത്തിൽ സ്ത്രീകൾ നിലവിലു ള്ള പരമ്പരാഗത വസ്ത്രധാരണ രീതി തന്നെ തുടരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369937/churidars-are-not-permitted-at-the-sree-padmanabhaswamy-temple)