---
title: "ആന്ധ്രയിൽ  ട്രക്കുകൾ കൂട്ടിയിടിച്ച് തീപിടിത്തം; മൂന്ന് പേർ മരിച്ചു "
english_title: "Andhra Pradesh truck accident, Boyapalem, Fire Accident"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369923/andhra-pradesh-truck-accident-boyapalem-fire-accident"
published_at: "2026-07-02T13:48:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a461fa284dd7_adhrapradesh.jpg"
keywords: ["Latest News", "Andhra Pradesh", "Truck Accident", "Fire Accident", "Boyapalem"]
---

# ആന്ധ്രയിൽ  ട്രക്കുകൾ കൂട്ടിയിടിച്ച് തീപിടിത്തം; മൂന്ന് പേർ മരിച്ചു 

> **Lead Summary:** **അമരാവതി**:**[**ആന്ധ്രാപ്രദേശിലെ ബോയപാളേം ഗ്രാമത്തിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു.

## Article Content

**അമരാവതി**:**[**ആന്ധ്രാപ്രദേശിലെ ബോയപാളേം ഗ്രാമത്തിൽ രണ്ട് ട്രക്കുകൾ കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു.

ബുധനാഴ്ച രാവിലെ ആറു മണിയോടെയായിരുന്നു അപകടം നടന്നത്.

എതിർദിശയിൽ നിന്ന് അമിതവേഗതയിൽ വന്ന ട്രക്ക് നിയന്ത്രണം വിട്ട് മറ്റൊരു ട്രക്കിലേക്ക് പാഞ്ഞുകയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പേപ്പർ കയറ്റി വന്ന ട്രക്കിൽ പെട്ടെന്ന് തീ പടർന്നു. വാഹനത്തിൽ പേപ്പർ കെട്ടുകൾ ഉണ്ടായിരുന്നതാണ് തീ പെട്ടെന്ന് പടരാനും അപകടത്തിന്റെ തീവ്രത വർദ്ധിപ്പിക്കാനും കാരണമായത്.

സംഭവസ്ഥലത്ത് വെച്ചുതന്നെ മൂന്ന് പേർ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. അപകടത്തിൽപ്പെട്ട രണ്ട് വാഹനങ്ങളും പൂർണ്ണമായും കത്തിനശിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369923/andhra-pradesh-truck-accident-boyapalem-fire-accident)