#Latest News #V D Satheesan #Speaker Thiruvanchoor Radhakrishnan #Holiday Issue #Legislative Assembly
തിരുവനന്തപുരം: ( www.truevisionnews.com) വള്ളം കളി അവധിയില്‍ മുഖ്യന്ത്രി വി ഡി സതീശന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. നിയമസഭയിലെ പവര്‍ ഫുള്‍ മൈക്കാണ് ചില കാര്യങ്ങള്‍ കേട്ടെന്നിരിക്കുമെന്നായിരുന്നു തിരുവഞ്ചൂരിന്റെ പ്രതികരണം.
നിയമസഭയുടെ രേഖയില്‍ വരുന്നത് മാത്രമാണ് പ്രാധാന്യമുള്ള വിഷയങ്ങള്‍. നിയമസഭയുടെ സീറ്റില്‍ ഇരുന്ന് സംസാരിച്ചാല്‍ മാത്രമാണ് രേഖകളില്‍ വരുന്നതെന്നും നിയമസഭാ രേഖയില്‍ മുഖ്യമന്ത്രി അവസാനം പറഞ്ഞ കാര്യമില്ലെന്നും തുരുവെഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
മൈക്ക് ഓഫ് ആകുമ്പോള്‍ എന്തെല്ലാം പറയുമെന്നും വിഷയത്തില്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പുറത്ത് മറ്റൊരു വിശദീകരണം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തില്‍ മുഖ്യമന്ത്രി നിയമസഭയില്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാന - കേന്ദ്ര സര്‍ക്കാരുകള്‍ കാര്യങ്ങള്‍ അറിയണം.
സംസ്ഥാന സര്‍ക്കാര്‍ അറിയാതെ ഒന്നും ചെയ്യാന്‍ പാടില്ല. നിബന്ധനകള്‍ അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ടു പോകണം. ഭൂമി അന്യാധീനപ്പെട്ട് പോകരുത്. മുഖ്യമന്ത്രി പറഞ്ഞത് പൂര്‍ണ്ണമായും താന്‍ വിശ്വസിക്കുന്നുവെന്നും അദേഹം വ്യക്തമാക്കി.
മുന്‍മന്ത്രി കെ രാജനെ താന്‍ പ്രോത്സാഹിപ്പിച്ചതേ ഉള്ളൂ. സഭാ നടുത്തളത്തില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഉണ്ട്. ഉമാ തോമസ് അവരുടെ സീറ്റില്‍ ആണ് ഇരുന്നത്.
ഉമ്മ തോമസിന്റെ സീറ്റിന് മുന്നിലൂടെ നടന്നു പോകുന്ന ആളുകളെ കുറിച്ചാണ് താന്‍ പറഞ്ഞത്. ഏറ്റവും നല്ല നിയമസഭാ അംഗങ്ങളില്‍ ഒരാളാണ് ഉമാ തോമസെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം നിയമസഭയില്‍ റെജി ചെറിയാന്‍ ചമ്പക്കുളം മൂലം വള്ളംകളിക്ക് പ്രാദേശി അവധി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആലോചിച്ച് മറുപടി പറയാമെന്ന് മൈക്കിലൂടെ പറഞ്ഞ മുഖ്യമന്ത്രി സീറ്റില്‍ ഇരുന്നതിന് ശേഷം പതുക്കെ 'അവധി കൊടുക്കില്ലെ'ന്ന് പറഞ്ഞിരുന്നു. പക്ഷേ മുഖ്യമന്ത്രി പറഞ്ഞത് മൈക്കിലൂടെ ചെറിയ രീതിയില്‍ പുറത്തേക്ക് കേള്‍ക്കുകയും ചെയ്തു. വിഷയം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.
Content Highlight: Speaker Thiruvanchoor Radhakrishnan responds to V.D. Satheesan's remarks regarding the boat race holiday
#Latest News #V D Satheesan #Speaker Thiruvanchoor Radhakrishnan #Holiday Issue #Legislative Assembly




































