---
title: "കോഴിക്കോട് നാദാപുരത്ത് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "A young man was found hanging inside his house in Nadapuram."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369910/a-young-man-was-found-hanging-inside-his-house-in-nadapuram"
published_at: "2026-07-02T12:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4613bf97294_iuytrejuhygtf.jpg"
keywords: ["Latest News", "KoZHIKODE", "Hanging", "Nadapuram"]
---

# കോഴിക്കോട് നാദാപുരത്ത് യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** നാദാപുരത്ത് യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരക്കൽ വീട്ടിൽ നികിലേഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30-ഓടെയാണ് സംഭവം.

## Article Content

നാദാപുരത്ത് യുവാവിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൂരക്കൽ വീട്ടിൽ നികിലേഷ് ആണ് മരിച്ചത്. ഇന്നലെ രാത്രി 10.30-ഓടെയാണ് സംഭവം.

വീട്ടിലെ കിടപ്പുമുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയ നിലയിൽ നികിലേഷിനെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ഡോക്ടർമാർ പരിശോധിച്ച ശേഷം മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ നാദാപുരം പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരുന്നു.

*ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369910/a-young-man-was-found-hanging-inside-his-house-in-nadapuram)