---
title: "കാമകണ്ണിലൂടെ കുട്ടികളെ പഠിപ്പിക്കുന്നോ ...? പാലക്കാട് പാഠപുസ്തകം വാങ്ങാനെത്തിയ വിദ്യാർഥിയെ പ്രധാനാധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി"
english_title: "Complaint filed alleging sexual abuse of a student by a headmaster in Palakkad; the student had arrived to purchase textbooks"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369907/complaint-filed-alleging-sexual-abuse-of-a-student-by-a-headmaster-in-palakkad-the-student-had-arrived-to-purchase-textbooks"
published_at: "2026-07-02T12:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f3b538434d_rape.jpg"
keywords: ["Latest News", "Sexual Abuse", "Palakkad", "School Headmaster", "Police Case"]
---

# കാമകണ്ണിലൂടെ കുട്ടികളെ പഠിപ്പിക്കുന്നോ ...? പാലക്കാട് പാഠപുസ്തകം വാങ്ങാനെത്തിയ വിദ്യാർഥിയെ പ്രധാനാധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി

> **Lead Summary:** **പാലക്കാട്: ** പാലക്കാട് പാഠപുസ്തകം വാങ്ങാനെത്തിയ ഏഴാം ക്ലാസ് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചന്ന പരാതിയിൽ പ്രധാനാധ്യാപകനെതിരെ പൊലീസ് കേസെടുത്തു. സർക്കാർ യുപി സ്കൂളിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയിൽ പാലക്കാട് സൗത്ത് പൊലീസ് ആണ് കേസെടുത്തത്.

## Article Content

**പാലക്കാട്: ** പാലക്കാട് പാഠപുസ്തകം വാങ്ങാനെത്തിയ ഏഴാം ക്ലാസ് വിദ്യാർഥിയെ ലൈംഗികമായി പീഡിപ്പിച്ചന്ന പരാതിയിൽ പ്രധാനാധ്യാപകനെതിരെ പൊലീസ് കേസെടുത്തു. സർക്കാർ യുപി സ്കൂളിലാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയിൽ പാലക്കാട് സൗത്ത് പൊലീസ് ആണ് കേസെടുത്തത്.

അതേസമയം, മറ്റൊരു സംഭവത്തിൽ പാലക്കാട് അയിലൂർ ഗവൺമെൻ്റ് യുപി സ്കൂളിൽ വിദ്യാർഥിയെ അധ്യാപകൻ മുഖത്തടിച്ചതായി പരാതി.

ഏഴാം ക്ലാസ് വിദ്യാർഥിയെയാണ് അധ്യാപകൻ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുവരുത്തി മുഖത്തടിച്ചത്. പരിക്കേറ്റ കുട്ടിയെ നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.

സ്കൂളിൽ കുട്ടികൾ തമ്മിലുണ്ടായ ചെറിയ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. തർക്കത്തിന് പിന്നാലെ പ്രശ്നത്തിൽ ഇടപെട്ട അധ്യാപകൻ ഏഴാം ക്ലാസുകാരനായ വിദ്യാർഥിയെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിക്കുകയായിരുന്നു.

തുടർന്ന് അധ്യാപകൻ കുട്ടിയുടെ മുഖത്ത് അടിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. മുഖത്ത് അടിയേറ്റതിനെ തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട കുട്ടിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369907/complaint-filed-alleging-sexual-abuse-of-a-student-by-a-headmaster-in-palakkad-the-student-had-arrived-to-purchase-textbooks)