---
title: "മനസാക്ഷിയിലെ സഹോദരാ ..... ബേപ്പൂരിൽ റോഡിൽ തളർന്നുവീണ വയോധികന്റെ പെൻഷൻ പണവും പേഴ്‌സും കവർന്നു"
english_title: "Pension money and wallet stolen from an elderly man who collapsed on the road in Beypore"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369902/pension-money-and-wallet-stolen-from-an-elderly-man-who-collapsed-on-the-road-in-beypore"
published_at: "2026-07-02T12:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a460f33baa80_RGFDGF.jpg"
keywords: ["Latest news", "Beypore", "Pension money", "Stolen"]
---

# മനസാക്ഷിയിലെ സഹോദരാ ..... ബേപ്പൂരിൽ റോഡിൽ തളർന്നുവീണ വയോധികന്റെ പെൻഷൻ പണവും പേഴ്‌സും കവർന്നു

> **Lead Summary:** കോഴിക്കോട്: **[**റോഡിൽ തളർന്നുവീണ വയോധികന്റെ പെൻഷൻ തുകയും പേഴ്‌സും കവർന്നതായി പരാതി. കോഴിക്കോട് ബേപ്പൂരിലാണ് സഹായിക്കാനെന്ന വ്യാജേന എത്തിയ ഗുണ്ടാത്തലവൻ പണം കവർന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന് 73-കാരനായ അഭയകുമാർ പറഞ്ഞു.

## Article Content

കോഴിക്കോട്: **[**റോഡിൽ തളർന്നുവീണ വയോധികന്റെ പെൻഷൻ തുകയും പേഴ്‌സും കവർന്നതായി പരാതി. കോഴിക്കോട് ബേപ്പൂരിലാണ് സഹായിക്കാനെന്ന വ്യാജേന എത്തിയ ഗുണ്ടാത്തലവൻ പണം കവർന്നത്. പൊലീസിൽ പരാതി നൽകിയെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ലെന്ന് 73-കാരനായ അഭയകുമാർ പറഞ്ഞു.

പെൻഷൻതുക വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. തളർന്നുവീണപ്പോൾ ആളുകൾ കൂടിയിരുന്നു. അതിനിടെ താൻ നോക്കിക്കൊള്ളാമെന്ന് പറഞ്ഞു കണ്ടാലറിയാവുന്ന ആൾ റിനു എന്ന വ്യക്തിയാണ് പിന്നീട് 4000 രൂപയോളം കവർന്നതെന്ന് അഭയകുമാർ വ്യക്തമാക്കി . വർഷങ്ങൾക്ക് മുമ്പ് കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ അഭയകുമാറിന് ശാരീരക അസ്വസ്ഥതകളുണ്ട്. മകൾക്കും പേരക്കുട്ടിക്കുമൊപ്പം വാടകവീട്ടിലാണ് ഇയാൾ താമസിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369902/pension-money-and-wallet-stolen-from-an-elderly-man-who-collapsed-on-the-road-in-beypore)