---
title: "എന്റെ പൊന്നേ, ഈ ഓട്ടം എങ്ങോട്ടാണ്? സ്വർണവിലയിൽ വീണ്ടും വൻ കുതിച്ചുചാട്ടം "
english_title: "Gold and silver prices rise again in the state"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369873/gold-and-silver-prices-rise-again-in-the-state"
published_at: "2026-07-02T10:40:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a45f36dd7eb4_sfgdsetdh.jpg"
keywords: ["Latest news", "Gold  price", "Silver prices", "Today gold rate"]
---

# എന്റെ പൊന്നേ, ഈ ഓട്ടം എങ്ങോട്ടാണ്? സ്വർണവിലയിൽ വീണ്ടും വൻ കുതിച്ചുചാട്ടം 

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർധന. സ്വർണം ഗ്രാമിന് 210 രൂപ കൂടി 13,250ഉം പവന് 1,680 രൂപ കൂടി 1,06,000 രൂപയുമായി. വെള്ളി ഗ്രാമിന് അഞ്ച് രൂപ കൂടി 245 രൂപയാണ് വില. ഏറെനാളായി സ്വർണം, വെള്ളി വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.

## Article Content

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർധന. സ്വർണം ഗ്രാമിന് 210 രൂപ കൂടി 13,250ഉം പവന് 1,680 രൂപ കൂടി 1,06,000 രൂപയുമായി. വെള്ളി ഗ്രാമിന് അഞ്ച് രൂപ കൂടി 245 രൂപയാണ് വില. ഏറെനാളായി സ്വർണം, വെള്ളി വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്.

ഇന്നലെ രാവിലെ ഗ്രാമിന് 115 രൂപ കുറയുകയും ഉച്ചക്ക് 135 രൂപ കൂടുകയും ചെയ്തിരുന്നു. വിപണി ക്ലോസ് ​ചെയ്യുമ്പോൾ ഗ്രാമിന് 13,040ഉം പവന് 1,04,320 രൂപയുമായിരുന്നു വില.

ഇറാൻ-യു.എസ് യുദ്ധവിരാമത്തിനു ശേഷം സ്വർണത്തിന് വൻ വില വർധന പ്രതീക്ഷിച്ചിരുന്നുവെങ്കിലും യു.എസിലെ പണപ്പെരുപ്പമാണ് വിപണിയിൽ ചാഞ്ചാട്ടം സൃഷ്ടിക്കുന്നത്. പണപ്പെരുപ്പം കുറയാതെ വന്നതോടെ ഫെഡറൽ റിസർവ് ബാങ്ക് പലിശ കുറച്ചില്ല. തുടർന്ന് പണമൊഴുക്ക് ബോണ്ടുകളിലേക്ക് ആവുകയും സ്വർണ വില ഇടിയുകയുമായിരുന്നു. ജനുവരി 31ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് നിലവിലെ എക്കാലത്തെയും ഉയർന്ന നിരക്ക്.

അന്താരാഷ്ട്ര വിപണിയിൽ സ്പോട്ട് ഗോൾഡിന് ട്രോയ് ഔൺസിന് 1.03 ഡോളർ കൂടി. 0.03 ശതമാനം കൂടി 4,069.51 ഡോളറാണ് ഇന്നത്തെ വില.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369873/gold-and-silver-prices-rise-again-in-the-state)