---
title: "വിപിൻ ഇനി ജോലിയിൽ വേണ്ട...! കണ്ണൂരിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിയെ മർദ്ദിച്ച സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തു"
english_title: "Vipin, the school teacher who assaulted a second-grade student in Kannur, has been suspended."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369869/vipin-the-school-teacher-who-assaulted-a-second-grade-student-in-kannur-has-been-suspended"
published_at: "2026-07-02T10:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4333b5e981b_casr.jpg"
keywords: ["Latest News", "Student Assult Case", "Teacher Suspended", "Kannur", "Pattannor UP School"]
---

# വിപിൻ ഇനി ജോലിയിൽ വേണ്ട...! കണ്ണൂരിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിയെ മർദ്ദിച്ച സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തു

> **Lead Summary:** കണ്ണൂരിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിയെ മർദ്ദിച്ച സംഭവത്തിൽ പട്ടാന്നൂര്‍ യുപി സ്കൂൾ അധ്യാപകൻ വിപിനെ സസ്പെൻഡ് ചെയ്തു.

## Article Content

കണ്ണൂരിൽ രണ്ടാം ക്ലാസ്സ് വിദ്യാർഥിയെ മർദ്ദിച്ച സംഭവത്തിൽ പട്ടാന്നൂര്‍ യുപി സ്കൂൾ അധ്യാപകൻ വിപിനെ സസ്പെൻഡ് ചെയ്തു.

പൊലീസ് കേസ് എടുത്തതിനു പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. വിദ്യാർഥിയുടെ പുറംഭാഗത്താണ് മർദ്ദിച്ചതെന്ന് രക്ഷിതാക്കൾ പറഞ്ഞു.

ബോർഡിൽ എഴുതിയത് വേഗത്തിൽ പകർത്തി എഴുതിയില്ലെന്ന് പറഞ്ഞ് അധ്യാപകൻ മർദിക്കുകയായിരുന്നു എന്നും രക്ഷിതാക്കൾ പരാതിയിൽ വ്യക്തമാക്കി.

കുട്ടിയെ ചികിത്സിച്ച ഡോക്ടറാണ് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ വീട്ടിലെത്തി കുട്ടിയിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369869/vipin-the-school-teacher-who-assaulted-a-second-grade-student-in-kannur-has-been-suspended)