നഗ്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; കണ്ണൂർ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു

2026-07-02T10:01:00 | By Athira V
#Latest News #Threatening Case #Kasargod #Kannur #Police

നീലേശ്വരം: ( www.truevisionnews.com) പള്ളിക്കര സ്വദേശിയുടെ നഗ്ന ദൃശ്യങ്ങൾ രഹസ്യമായി പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ കണ്ണൂർ അലക്കോട് സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു.

അലക്കോട് സ്വദേശിയായ നാരായണൻ കെ.കെ (69) എന്നയാൾക്കെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്. പള്ളിക്കര സ്വദേശിയായ ബാലകൃഷ്ണൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഒൻപത് മാസം മുൻപ് എറണാകുളത്തെ ഒരു ഹോട്ടലിൽ വെച്ച് ബാലകൃഷ്ണൻ കുളിക്കുന്ന സമയത്ത് ഇയാൾ രഹസ്യമായി മൊബൈൽ ഫോണിൽ ചിത്രം പകർത്തിയെന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന്, ഈ ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

പണം നൽകാത്തതിനെ തുടർന്ന് ഇയാൾ ഈ ദൃശ്യങ്ങൾ ബാലകൃഷ്ണന്റെ സഹപ്രവർത്തകന് അയച്ചുകൊടുക്കുകയും മാനഹാനി വരുത്താൻ ശ്രമിക്കുകയും ചെയ്തതായി പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഹോസ്ദുർഗ് കോടതിയുടെ നിർദ്ദേശപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബിഎൻഎസ് 308(2) (ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കൽ), 351(2) (ക്രിമിനൽ ഭീഷണി) എന്നീ വകുപ്പുകൾ പ്രകാരവും ഐടി ആക്ട് സെക്ഷൻ 67 പ്രകാരവുമാണ് പ്രതിക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

നീലേശ്വരം സിഐ കെ മുരളീധരനാണ് കേസ് അന്വേഷിക്കുന്നത്. നീലേശ്വരം എസ്ഐ കെ അജിതയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

Content Highlight: case against a Kannur native for attempting to extort money by secretly recording and using nude visuals to threaten the victim

#Latest News #Threatening Case #Kasargod #Kannur #Police

Next TV

Related Stories
വലയിലായി പെൺകണ്ണി; വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 38 ​ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിൽ

Jul 24, 2026 11:04 AM

വലയിലായി പെൺകണ്ണി; വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച 38 ​ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിൽ

തിരുവനന്തപുരം വെട്ടുകാട് സ്വദേശിനി രേഖയെ 38 ഗ്രാം എംഡിഎംഎയുമായി വലിയതുറ പൊലീസും ഡാൻസാഫും ചേർന്ന് അറസ്റ്റ് ചെയ്തു. കഴക്കൂട്ടത്ത് പിടിയിലായ യുവാവിൽ...

Read More >>
വിലക്കയറ്റത്തിന് വിരാമം....! കേരളത്തിൽ പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,360 രൂപ

Jul 24, 2026 10:38 AM

വിലക്കയറ്റത്തിന് വിരാമം....! കേരളത്തിൽ പവന് ഒറ്റയടിക്ക് കുറഞ്ഞത് 1,360 രൂപ

കേരളത്തിൽ ഇന്ന് സ്വർണവില വൻ ഇടിവ്. ഗ്രാമിന് 170 രൂപ കുറഞ്ഞ് 13,230 രൂപ. പവൻ 1,05,840 രൂപ. അന്താരാഷ്ട്ര വിപണിയിലെയും ഡോളർ കരുത്തുമാണ്...

Read More >>
എ ഐ ഉപയോഗിച്ചാണോ? കേരള സര്‍വകലാശാല ചോദ്യപേപ്പറിൽ വീണ്ടും പിഴവ്, ഹിസ്റ്ററി ഡീനിനെതിരെ നടപടിക്ക് സാധ്യത

Jul 24, 2026 10:38 AM

എ ഐ ഉപയോഗിച്ചാണോ? കേരള സര്‍വകലാശാല ചോദ്യപേപ്പറിൽ വീണ്ടും പിഴവ്, ഹിസ്റ്ററി ഡീനിനെതിരെ നടപടിക്ക് സാധ്യത

കേരള സര്‍വകലാശാലയുടെ MA History ചോദ്യപേപ്പറില്‍ വീണ്ടും പിഴവ്. 3 ചോദ്യങ്ങള്‍ ആവര്‍ത്തിച്ചു. തയ്യാറാക്കിയത് കാര്യവട്ടം ക്യാമ്പസ് ഹിസ്റ്ററി ഡീനെന്ന്...

Read More >>
adimage
ദേവാൻഷിന് നീതി വേണം.....പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം; അന്വേഷണത്തിൽ മെല്ലെപ്പോക്ക്,  മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കുടുംബം

Jul 24, 2026 10:36 AM

ദേവാൻഷിന് നീതി വേണം.....പയ്യന്നൂരിലെ ഒന്നര വയസുകാരൻ്റെ മരണം; അന്വേഷണത്തിൽ മെല്ലെപ്പോക്ക്, മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് കുടുംബം

പയ്യന്നൂരിൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് ഒന്നര വയസുകാരൻ മരിച്ച കേസിൽ അന്വേഷണം വൈകുന്നതായി ആരോപണം. ജില്ലാതല സമിതി ചികിത്സാ വീഴ്ച ശരിവച്ചു. കുടുംബം...

Read More >>
ചെറിയ പാക്കറ്റുകളിൽ വലിയ കളി..! വിദ്യാർഥികൾക്കും യുവാക്കൾക്കും ചില്ലറ വിൽപന; കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

Jul 24, 2026 10:30 AM

ചെറിയ പാക്കറ്റുകളിൽ വലിയ കളി..! വിദ്യാർഥികൾക്കും യുവാക്കൾക്കും ചില്ലറ വിൽപന; കഞ്ചാവുമായി കോഴിക്കോട് സ്വദേശി പിടിയിൽ

കോഴിക്കോട് കാരപറമ്പിൽ നടക്കാവ് സ്വദേശി മുഹമ്മദ് അജ്മൽ 2 കിലോ കഞ്ചാവുമായി പിടിയിൽ. വിദ്യാർഥികൾക്കും യുവാക്കൾക്കും ചെറിയ പൊതികളാക്കി...

Read More >>
കോഴിക്കോട് തൂണേരിയിൽ വീട്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ പുരാതന പാത്രങ്ങൾ മോഷണം പോയതായി പരാതി

Jul 24, 2026 10:29 AM

കോഴിക്കോട് തൂണേരിയിൽ വീട്ടിൽ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ പുരാതന പാത്രങ്ങൾ മോഷണം പോയതായി പരാതി

കോഴിക്കോട് തൂണേരി വേറ്റുമ്മലിലെ തറവാട്ടു വീട്ടിൽ നിന്ന് ഒന്നര ലക്ഷം രൂപയുടെ പുരാതന ഓട്ടുപാത്രങ്ങളും ചെമ്പ് പാത്രങ്ങളും മോഷണം പോയി. നാദാപുരം...

Read More >>
Top Stories

adimage adimage