---
title: "കൊച്ചിയില്‍ ലഹരിവേട്ട: സിനിമാപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലഹരി മരുന്ന് എത്തിച്ചിരുന്ന മുഖ്യവിതരണക്കാര്‍ പിടിയില്‍"
english_title: "Drug bust in Kochi, Operation Toofan, Arrest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369845/drug-bust-in-kochi-operation-toofan-arrests"
published_at: "2026-07-02T09:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a45de37b777b_VILANG.jpg"
keywords: ["Latest News", "Drug Bust In Kochi", "Operation Toofan", "Arrest"]
---

# കൊച്ചിയില്‍ ലഹരിവേട്ട: സിനിമാപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലഹരി മരുന്ന് എത്തിച്ചിരുന്ന മുഖ്യവിതരണക്കാര്‍ പിടിയില്‍

> **Lead Summary:** **കൊച്ചി**:**[**കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലഹരിമരുന്ന് വിതരണം ചെയ്തിരുന്ന സംഘത്തിലെ മുഖ്യ കണ്ണികൾ പിടിയിൽ.

## Article Content

**കൊച്ചി**:**[**കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും ലഹരിമരുന്ന് വിതരണം ചെയ്തിരുന്ന സംഘത്തിലെ മുഖ്യ കണ്ണികൾ പിടിയിൽ.

'ഓപ്പറേഷന്‍ തൂഫാനി'ന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് പ്രധാന വിതരണക്കാരായ അമല്‍ ജോര്‍ജ്, അഭിജിത് എന്നിവരെ ഡാന്‍സാഫ് അറസ്റ്റ് ചെയ്തത്.

പ്രീമിയം ഉപഭോക്താക്കളെ മാത്രം ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവർത്തനം. ചേരാനെല്ലൂരിലെ വാടകവീട് കേന്ദ്രീകരിച്ച് നടത്തിയ ലഹരി ഇടപാടുകളാണ് ഇതോടെ പൊളിഞ്ഞത്.

പിടിയിലായ അമല്‍ ജോര്‍ജിന് നേരത്തെയും ലഹരിക്കടത്ത് കേസുകളുമായി ബന്ധമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു.

ഇതിന് മുന്‍പ് 250 ഗ്രാം എംഡിഎംഎയുമായി ഇയാള്‍ പിടിയിലായിട്ടുണ്ട്. അഭിജിത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് പണമിടപാടുകള്‍ നടന്നിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369845/drug-bust-in-kochi-operation-toofan-arrests)