---
title: "സോറി ഇനി വീട്ടിൽ നിൽക്കാൻ ആവില്ല'; യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി, ഭർത്താവ് റിമാൻഡിൽ"
english_title: "vizhinjam woman death husband remanded"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369831/vizhinjam-woman-death-husband-remanded"
published_at: "2026-07-02T07:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a45bfe4db868_suicide_case.jpg"
keywords: ["Latest News", "Vighneshwari Death", "Women Suicide Case", "Vizhinjam"]
---

# സോറി ഇനി വീട്ടിൽ നിൽക്കാൻ ആവില്ല'; യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം: ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി, ഭർത്താവ് റിമാൻഡിൽ

> **Lead Summary:** തിരുവനന്തപുരം: വിഴിഞ്ഞത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ. വിഴിഞ്ഞം ആരോഗ്യകേന്ദ്രത്തിന് സമീപം താമസിക്കുന്ന വിഘ്നേശ്വരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്തവ് അഭിലാഷ് അറസ്റ്റിലായിരുന്നു.

## Article Content

തിരുവനന്തപുരം: വിഴിഞ്ഞത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് റിമാൻഡിൽ. വിഴിഞ്ഞം ആരോഗ്യകേന്ദ്രത്തിന് സമീപം താമസിക്കുന്ന വിഘ്നേശ്വരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്തവ് അഭിലാഷ് അറസ്റ്റിലായിരുന്നു.

ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിഘ്നേശ്വരിയെ ചൊവ്വാഴ്ച വൈകുന്നേരമാണ് വീട്ടിനുള്ളിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു.

വൈകീട്ട് ഭർതൃപിതാവ് വീട്ടിലെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. വിഘ്നേശ്വരിയെ ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വീടിന്റെ ജനൽ ഗ്ലാസ് തകർത്തു നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.

അഭിലാഷിന്റെ റൂമിൽ നിന്നും വിഘ്നേശ്വരിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. മദ്യപിച്ചെത്തുന്ന അഭിലാഷ് സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. മദ്യപിച്ച് സ്ഥിരം ഉപദ്രവിക്കാറുണ്ടെന്ന് വിഘ്നേശ്വരി അമ്മയോട് പറഞ്ഞതായും ബന്ധുക്കൾ ആരോപിച്ചിരുന്നു.

തന്റെ ഫോൺ പരിശോധിക്കണമെന്നും അതിൽ എല്ലാ തെളിവും ഉണ്ടെന്ന് വിഘ്നേശ്വരി പറഞ്ഞിരുന്നു. മുൻപ് അഭിലാഷ് മർദിച്ചതിന്റെ പാട് ഫോട്ടോയെടുത്ത് ഫോണിൽ സൂക്ഷിച്ചിട്ടുണ്ട്. സോറി ഇനി വീട്ടിൽ നിൽക്കാൻ ആവില്ല എന്നും ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. അച്ഛൻ ഹൃദ്രോഗി ആയതുകൊണ്ട് ഇതൊന്നും പുറത്ത് പറഞ്ഞില്ല എന്നും കുറുപ്പിൽ ഉണ്ട്.

***(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369831/vizhinjam-woman-death-husband-remanded)