---
title: "നെഞ്ചുവേദന; മുൻ ദേവസം ബോർഡ്‌ പ്രസിഡന്റ്‌ എ പത്മകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു"
english_title: "a padmakumar hospitalised health update"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369827/a-padmakumar-hospitalised-health-update"
published_at: "2026-07-02T06:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69a7cbfbdd1fe_a_padmakumar.jpg"
keywords: ["Latest News", "A Padmakumar", "Sabarimala Gold Smuggling Case", "Hospitalised", "CPIM"]
---

# നെഞ്ചുവേദന; മുൻ ദേവസം ബോർഡ്‌ പ്രസിഡന്റ്‌ എ പത്മകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

> **Lead Summary:** തിരുവനന്തപുരം:: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നാളെ ഡിസ്ചാര്‍ജ് ചെയ്യും. സ്വര്‍ണ്ണക്കൊള്ള കേസിലെ രണ്ട് കേസുകളിലും പത്മകുമാര്‍ പ്രതിയാണ്.

## Article Content

തിരുവനന്തപുരം:: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നാളെ ഡിസ്ചാര്‍ജ് ചെയ്യും. സ്വര്‍ണ്ണക്കൊള്ള കേസിലെ രണ്ട് കേസുകളിലും പത്മകുമാര്‍ പ്രതിയാണ്.

ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ മാർച്ച് നാലാം തീയതിയായിരുന്നു പത്മകുമാർ ജയിൽ മോചിതനായത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പ കേസുകളില്‍ എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലായിരുന്നു കൊല്ലം വിജിലന്‍സ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്.

കട്ടിളപ്പാളിയിലെ സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു പത്മകുമാറിനെ ആദ്യം പ്രതി ചേര്‍ക്കുന്നത്. പിന്നീട് ദ്വാരപാല ശില്‍പ കേസിലും പ്രതി ചേര്‍ക്കുകയായിരുന്നു. ദേവസ്വം ബോര്‍ഡ് മിനുട്‌സില്‍ മാറ്റം വരുത്തിയതും സ്വര്‍ണം ചെമ്പെന്ന് തിരുത്തി എഴുതിയതും പത്മകുമാറാണെന്നായിരുന്നു എസ്‌ഐടിയുടെ കണ്ടെത്തല്‍. സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ അറിവോടെയാണെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2025 നവംബര്‍ 20നായിരുന്നു പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369827/a-padmakumar-hospitalised-health-update)