---
title: "ആറ് വയസ്സുകാരിയെ യുവാവ് കടിച്ചുപരിക്കേൽപ്പിച്ചു; അക്രമം മുത്തച്ഛനൊപ്പം കുളത്തിൽ കുളിക്കാനെത്തിയപ്പോൾ "
english_title: "A six-year-old girl was bitten and injured by a young man in Akamala, Thrissur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369822/a-six-year-old-girl-was-bitten-and-injured-by-a-young-man-in-akamala-thrissur"
published_at: "2026-07-01T22:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a454e9f83fc6_thrissur.jpg"
keywords: ["Latest News", "Bitten Case", "Thrissur", "Police Case"]
---

# ആറ് വയസ്സുകാരിയെ യുവാവ് കടിച്ചുപരിക്കേൽപ്പിച്ചു; അക്രമം മുത്തച്ഛനൊപ്പം കുളത്തിൽ കുളിക്കാനെത്തിയപ്പോൾ 

> **Lead Summary:** **തൃശൂർ: ** തൃശൂർ അകമലയിൽ ആറ് വയസ്സുകാരിയെ യുവാവ് കടിച്ചുപരിക്കേൽപ്പിച്ചു. മുത്തച്ഛനൊപ്പം ക്ഷേത്രക്കുളത്തിന് സമീപം നിന്ന കുട്ടിയെ പാഞ്ഞാൾ സ്വദേശിയായ വിഷ്ണുവാണ് ആക്രമിച്ചത്. ഇയാളെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.

## Article Content

**തൃശൂർ: ** തൃശൂർ അകമലയിൽ ആറ് വയസ്സുകാരിയെ യുവാവ് കടിച്ചുപരിക്കേൽപ്പിച്ചു. മുത്തച്ഛനൊപ്പം ക്ഷേത്രക്കുളത്തിന് സമീപം നിന്ന കുട്ടിയെ പാഞ്ഞാൾ സ്വദേശിയായ വിഷ്ണുവാണ് ആക്രമിച്ചത്. ഇയാളെ വടക്കാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം.

മുത്തച്ഛനൊപ്പം കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു ആറുവയസ്സുകാരി. പ്രദേശത്തുണ്ടായിരുന്ന യുവാവ് അപ്രതീക്ഷിതമായി കുട്ടിയെ വന്ന് ആക്രമിച്ചെന്ന് മുത്തച്ഛൻ പറഞ്ഞു. കവിളിൽ പരിക്കേറ്റ കുട്ടിയെ വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369822/a-six-year-old-girl-was-bitten-and-injured-by-a-young-man-in-akamala-thrissur)