---
title: "'മൂന്ന് ദിവസത്തിനകം മറുപടി നൽകണം'; വാട്സ് ആപ്പിലെ 'യൂസർ നെയിം' ഫീച്ചർ, മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രം"
english_title: "Center sends notice to Meta over WhatsApp's 'username' feature"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369812/center-sends-notice-to-meta-over-whatsapps-username-feature"
published_at: "2026-07-01T21:35:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a433fc1c05a3_whatsup.jpg"
keywords: ["Latest News", "User Name Feature", "WhatsApp", "Meta"]
---

# 'മൂന്ന് ദിവസത്തിനകം മറുപടി നൽകണം'; വാട്സ് ആപ്പിലെ 'യൂസർ നെയിം' ഫീച്ചർ, മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രം

> **Lead Summary:** **ഡൽഹി: **മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്ര സർക്കാർ. വാട്സ് ആപ്പിൽ പുതുതായി അവതരിപ്പിക്കുന്ന 'യുസേർ നേം' ഫീച്ചറുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. സർക്കാരുമായി കൂടിയാലോചിക്കാതെ ഫീച്ചർ അവതരിപ്പിക്കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.

## Article Content

**ഡൽഹി: **മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്ര സർക്കാർ. വാട്സ് ആപ്പിൽ പുതുതായി അവതരിപ്പിക്കുന്ന 'യുസേർ നേം' ഫീച്ചറുമായി ബന്ധപ്പെട്ടാണ് നോട്ടീസ്. സർക്കാരുമായി കൂടിയാലോചിക്കാതെ ഫീച്ചർ അവതരിപ്പിക്കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.

നോട്ടീസിന് മൂന്ന് ദിവസത്തിനകം മറുപടി നൽകണം. ഫീച്ചറിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും മെറ്റയോട് കേന്ദ്രം ആവശ്യപ്പെട്ടു. ഫോണ്‍നമ്പര്‍ കൈമാറുകയോ പരസ്യപ്പെടുത്തുകയോ ചെയ്യാതെ തന്നെ യൂസര്‍ ഐഡി ഉപയോഗിച്ചുകൊണ്ട് ചാറ്റ് ചെയ്യാനാകുന്ന ഫീച്ചറാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കാനിരിക്കുന്നത്.

ഇത് സ്വകാര്യത സംരക്ഷിക്കാനാണ് വാട്ട്‌സ്ആപ്പ് അവതരിപ്പിക്കുന്നതെങ്കിലും ഇത് തട്ടിപ്പുകാര്‍ക്ക് വളംവച്ചുകൊടുക്കുന്ന ഫീച്ചറുമായേക്കാമെന്നാണ് ആശങ്ക ഉയരുന്നത്. ടെലിഗ്രാം ഉള്‍പ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളില്‍ സ്‌കാമുകള്‍ പെരുകുന്നുവെന്നും ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള നമ്മുടെ ഐഡന്റിറ്റി തെളിയിക്കുന്ന യാതൊന്നുമില്ലാതെ ചാറ്റ് ചെയ്യാന്‍ അവസരമൊരുക്കിയാല്‍ ഗുരുതര പ്രത്യാഘാതമുണ്ടായേക്കുമെന്നുമാണ് ഉയരുന്ന ആശങ്കകള്‍.

നിങ്ങള്‍ക്ക് താത്പര്യമുള്ള യൂസര്‍ നെയിംസ് മുന്‍കൂട്ടി റിസര്‍വ് ചെയ്യാമെന്നാണ് വാട്ട്സആപ്പ് കമ്പനി വ്യക്തമാക്കിയിരുന്നത്. നാട്ടിലെ ക്ലബുകളിലെ അംഗങ്ങള്‍, അയല്‍ക്കാരുടെ ഗ്രൂപ്പുകള്‍, ബിസിനസ് ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടേണ്ടി വരുന്നവര്‍ തുടങ്ങി നമ്മുക്ക് നമ്പര്‍ കൈമാറാന്‍ താത്പര്യമില്ലാത്ത, എന്നാല്‍ സംസാരിക്കേണ്ടി വരുന്നവരുമായി സുരക്ഷിതമായി ചാറ്റ് ചെയ്യാന്‍ അവസരം ഉണ്ടാകുമെന്നും വാട്ട്‌സ്ആപ്പ് അറിയിച്ചതോടെ പല ഉപയോക്താക്കളും തങ്ങളുടെ യൂസര്‍ നെയിം സെറ്റ് ചെയ്ത് കഴിഞ്ഞിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369812/center-sends-notice-to-meta-over-whatsapps-username-feature)