---
title: "ഡേ കെയറില്‍ ക്രൂരത...! രണ്ടു വയസുകാരനെ വാഷിംഗ് മെഷിനിലിട്ടു; ടോയലറ്റ് സ്പ്രേ കൊണ്ട് മുഖത്ത് വെള്ളമടിച്ചു,  പരാതിയില്‍ ജീവനക്കാര്‍ക്കെതിരെ കേസ് "
english_title: "daycare staff accused of cruelty towards children in bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369797/daycare-staff-accused-of-cruelty-towards-children-in-bengaluru"
published_at: "2026-07-01T19:09:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4518ca2eb70_police_case.jpg"
keywords: ["Latest News", "Day Care", "Police Case", "Staff Cruelity"]
---

# ഡേ കെയറില്‍ ക്രൂരത...! രണ്ടു വയസുകാരനെ വാഷിംഗ് മെഷിനിലിട്ടു; ടോയലറ്റ് സ്പ്രേ കൊണ്ട് മുഖത്ത് വെള്ളമടിച്ചു,  പരാതിയില്‍ ജീവനക്കാര്‍ക്കെതിരെ കേസ് 

> **Lead Summary:** ഡേ കെയറില്‍ കുട്ടിക്കള്‍ക്കെതിരെ ജീവനക്കാരുടെ ക്രൂരത. ഡേ കയറില്‍ കരഞ്ഞ കുട്ടികളെ ഭീഷണിപ്പെടുത്തുകയും വാഷിങ് മെഷിനിലിടികുകയും അടക്കമുള്ള ക്രൂരതകളാണ് നടന്നത്. ഐടി കമ്പനിയായ കേപ്ജെമിനിയുടെ ബെംഗളൂരു എച്ച്എഎല്‍ ക്യാംപസിലുള്ള ഡേ കെയറിലാണ് സംഭവം നടന്നത്.

## Article Content

ഡേ കെയറില്‍ കുട്ടിക്കള്‍ക്കെതിരെ ജീവനക്കാരുടെ ക്രൂരത. ഡേ കയറില്‍ കരഞ്ഞ കുട്ടികളെ ഭീഷണിപ്പെടുത്തുകയും വാഷിങ് മെഷിനിലിടികുകയും അടക്കമുള്ള ക്രൂരതകളാണ് നടന്നത്. ഐടി കമ്പനിയായ കേപ്ജെമിനിയുടെ ബെംഗളൂരു എച്ച്എഎല്‍ ക്യാംപസിലുള്ള ഡേ കെയറിലാണ് സംഭവം നടന്നത്.

വിഡിയോ അടക്കം പൊലീസില്‍ നല്‍കിയ പരാതിയില്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ടു വയസുവരെയുള്ള കുഞ്ഞുങ്ങള്‍ക്കെതിരെയാണ് അതിക്രമം ഉണ്ടായത്. കുട്ടികളെ ശാരീരികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമ്പോള്‍ കുട്ടികള്‍ കരയുന്നത് വിഡിയോയില്‍ ഉണ്ട്.

കുട്ടികള്‍ കരയുകയും പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്ന സമയത്താണ് ജീവനക്കാരായ സത്രീകള്‍ ഭീഷണിപ്പെടുത്തുന്നത്. കുട്ടികളെ ഫ്രണ്ട്-ലോഡിംഗ് വാഷിംഗ് മെഷീനകത്ത് കയറ്റി ഇരുത്തുക, വെസ്റ്റേൺ ശൈലിയിലുള്ള ടോയ്‌ലറ്റിൽ ഇരുത്തി ടോയ്‌ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വായയിലേക്ക് വെള്ളം അടിക്കുക, ബാത്ത്റൂമിൽ പൂട്ടിയിടുക, ശബ്ദമുണ്ടാക്കാതിരിക്കാൻ ഭീഷണിപ്പെടുത്തുക എന്നിവയുടെ തെളിവുകളാണ് പൊലീസിന് ലഭിച്ചത്.

ഐടി കമ്പനിയിലെ ജീവനക്കാരുടെ മക്കളാണ് ഡേ കെയറിലുള്ളത്. പീഡനത്തിന്‍റെ വീഡിയോകൾ വാട്ട്‌സ്ആപ്പിൽ പ്രചരിച്ചതിന് പിന്നാലെ ചൈൽഡ് ഹെൽപ്പ് ലൈനിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369797/daycare-staff-accused-of-cruelty-towards-children-in-bengaluru)