---
title: "റെസ്റ്റോറന്റ് വിടാം, പനീർ കുറുമ വീട്ടിൽ തന്നെ; ഹോട്ടൽ രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം!"
english_title: "Paneer Kuruma, Paneer Kuruma recipe, easy to prepare recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369787/paneer-kuruma-paneer-kuruma-recipe-easy-to-prepare-recipe"
published_at: "2026-07-01T17:34:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a45033902c0e_PANEER.jpg"
keywords: ["Cookery", "Paneer Kuruma", "Paneer Kuruma Recipe", "Easy To Prepare Recipe"]
---

# റെസ്റ്റോറന്റ് വിടാം, പനീർ കുറുമ വീട്ടിൽ തന്നെ; ഹോട്ടൽ രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം!

> **Lead Summary:** **[**ചപ്പാത്തിക്കും പുലാവുമൊക്കെ കൂട്ടി കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച വിഭവമാണ് പനീർ കുറുമ. റെസ്റ്റോറന്റുകളിൽ നിന്ന് ലഭിക്കുന്ന അതേ രുചിയിൽ വീട്ടിൽ തന്നെ എങ്ങനെ പനീർ കുറുമ തയ്യാറാക്കാം എന്ന് നോക്കാം.

## Article Content

**[**ചപ്പാത്തിക്കും പുലാവുമൊക്കെ കൂട്ടി കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച വിഭവമാണ് പനീർ കുറുമ. റെസ്റ്റോറന്റുകളിൽ നിന്ന് ലഭിക്കുന്ന അതേ രുചിയിൽ വീട്ടിൽ തന്നെ എങ്ങനെ പനീർ കുറുമ തയ്യാറാക്കാം എന്ന് നോക്കാം.

**ആവശ്യമായ ചേരുവകൾ:**

പനീർ - 200 ഗ്രാം (ചെറിയ കഷ്ണങ്ങളാക്കിയത്)

സവാള - 2 എണ്ണം (നീളത്തിൽ അരിഞ്ഞത്)

തക്കാളി - 2 എണ്ണം (അരച്ചത്)

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ

പച്ചമുളക് - 2 എണ്ണം

മുളകുപൊടി - 1 ടീസ്പൂൺ

മല്ലിപ്പൊടി - 1 ടീസ്പൂൺ

ഗരം മസാല - അര ടീസ്പൂൺ

മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ

തേങ്ങാപ്പാൽ (ഒന്നാം പാൽ) - അരക്കപ്പ്

കശുവണ്ടി പേസ്റ്റ് - 2 ടേബിൾ സ്പൂൺ

ഉപ്പ് - ആവശ്യത്തിന്

എണ്ണ/വെണ്ണ - പാകത്തിന്

കറിവേപ്പില, മല്ലിയില - ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം:**

ആദ്യം പനീർ കഷ്ണങ്ങൾ അല്പം വെണ്ണയിൽ ലഘുവായി വറുത്തെടുത്ത് മാറ്റിവെക്കുക.

ശേഷം ഒരു പാനിൽ എണ്ണയോ വെണ്ണയോ ചൂടാക്കി സവാളയും പച്ചമുളകും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേർത്ത് ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റിയ ശേഷം തക്കാളി അരച്ചത് ചേർത്ത് നന്നായി വേവിക്കുക.

ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ വഴറ്റിയ ശേഷം കശുവണ്ടി പേസ്റ്റും ആവശ്യത്തിന് വെള്ളവും ചേർത്ത് തിളപ്പിക്കുക.

ഗ്രേവി തിളച്ചു വരുമ്പോൾ നേരത്തെ വറുത്തു വെച്ചിരിക്കുന്ന പനീർ കഷ്ണങ്ങളും ഉപ്പും ഗരം മസാലയും ചേർത്ത്, അവസാനം തേങ്ങാപ്പാൽ കൂടി ഒഴിച്ച് ഒന്ന് ചൂടായ ശേഷം മല്ലിയില വിതറി അടുപ്പിൽ നിന്ന് മാറ്റിയാൽ റെസ്റ്റോറന്റ് സ്റ്റൈൽ പനീർ കുറുമ തയ്യാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369787/paneer-kuruma-paneer-kuruma-recipe-easy-to-prepare-recipe)