---
title: "പണം അടച്ചില്ല; കെൽട്രോണിന്റെ 'കണ്ണ്' പൂട്ടി ജിയോ, സംസ്ഥാനത്ത് എ.ഐ ക്യാമറകൾ പണിമുടക്കി"
english_title: "AI cameras stop working, fines cannot be imposed for new violations; Jio cuts internet due to arrears"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369782/ai-cameras-stop-working-fines-cannot-be-imposed-for-new-violations-jio-cuts-internet-due-to-arrears"
published_at: "2026-07-01T17:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44ffb89a216_luilp.jpg"
keywords: ["Latest news", "AI cameras", "Jio cuts", "Stop working"]
---

# പണം അടച്ചില്ല; കെൽട്രോണിന്റെ 'കണ്ണ്' പൂട്ടി ജിയോ, സംസ്ഥാനത്ത് എ.ഐ ക്യാമറകൾ പണിമുടക്കി

> **Lead Summary:** തിരുവനന്തപുരം: **[**സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ഇന്റർനെറ്റ് സേവനം നിലച്ചതിനെ തുടർന്ന് പൂർണ്ണമായി തടസ്സപ്പെട്ടു. പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ് സേവനം നിർത്തിവെക്കാൻ കാരണമായത്.

## Article Content

തിരുവനന്തപുരം: **[**സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ഇന്റർനെറ്റ് സേവനം നിലച്ചതിനെ തുടർന്ന് പൂർണ്ണമായി തടസ്സപ്പെട്ടു. പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ് സേവനം നിർത്തിവെക്കാൻ കാരണമായത്.

സർക്കാരിൽ നിന്ന് കെൽട്രോണിന് ലഭിക്കാനുള്ള 90 കോടിയിലധികം രൂപയുടെ കുടിശിക വൈകുന്നതാണ് ഇന്റർനെറ്റ് കമ്പനിക്കുള്ള പണം നൽകുന്നതിന് തടസ്സമായത്. ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലേക്ക് എത്താതായിട്ടുണ്ട്.

ഇതിനാൽ തന്നെ എ ഐ ക്യാമറ ദൃശ്യങ്ങളിലുള്ള പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. 2023 എപ്രിൽ മാസത്തിലായിരുന്നു സംസ്ഥാനത്തെ റോഡുകളിൽ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ആരംഭിച്ചത്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369782/ai-cameras-stop-working-fines-cannot-be-imposed-for-new-violations-jio-cuts-internet-due-to-arrears)