---
title: "വിദ്യാഭ്യാസ പ്രോത്സാഹന ധനസഹായം: കോഴിക്കോട് ജില്ലയിലെ പട്ടികവർഗ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം"
english_title: "Applications invited for educational financial assistance."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369778/applications-invited-for-educational-financial-assistance"
published_at: "2026-07-01T17:03:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44fb5aebef7_aply.jpg"
keywords: ["Applications", "Educational Financial Assistance", "Tribe students"]
---

# വിദ്യാഭ്യാസ പ്രോത്സാഹന ധനസഹായം: കോഴിക്കോട് ജില്ലയിലെ പട്ടികവർഗ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

> **Lead Summary:** **കോഴിക്കോട് : 2**025-26 അധ്യയന വര്‍ഷം കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പ് നല്‍കുന്ന പ്രത്യേക പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**കോഴിക്കോട് : 2**025-26 അധ്യയന വര്‍ഷം കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പട്ടികവര്‍ഗ വികസന വകുപ്പ് നല്‍കുന്ന പ്രത്യേക പ്രോത്സാഹന ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷയോടൊപ്പം മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവയും ഫോണ്‍ നമ്പറും സഹിതം ജൂലൈ 25ന് മുമ്പ് കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള പട്ടികവര്‍ഗ വികസന ഓഫീസിലോ കോടഞ്ചേരി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ (മിനി സിവില്‍ സ്റ്റേഷന്‍ താമരശ്ശേരി), പേരാമ്പ്ര ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിലോ (ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പേരാമ്പ്ര) സമര്‍പ്പിക്കണം. ഫോണ്‍: 0495 2376364.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369778/applications-invited-for-educational-financial-assistance)