---
title: "റൊമാനിയയിൽ കനത്ത കൊടുങ്കാറ്റ്;   വാഹനത്തിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു, നഗരങ്ങളിൽ വൻ നാശനഷ്ടം"
english_title: "Severe storm in Romania; one person dead."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369758/severe-storm-in-romania-one-person-dead"
published_at: "2026-07-01T16:06:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44ee64f00b4_WIND.jpg"
keywords: ["Storm in Romania", "Dead", "Romania Bucharest", "Storm", "natural disaster", "Disaster management", "International news"]
---

# റൊമാനിയയിൽ കനത്ത കൊടുങ്കാറ്റ്;   വാഹനത്തിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു, നഗരങ്ങളിൽ വൻ നാശനഷ്ടം

> **Lead Summary:** **ബുക്കറെസ്റ്റ് : **റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ അതിശക്തമായ കൊടുങ്കാറ്റിൽ ഒരാൾ മരിച്ചു. ബുക്കാറെസ്റ്റ് ഉൾപ്പെടെ ഇരുപതോളം കൗണ്ടികളിൽ കാറ്റ് കനത്ത നാശനഷ്ടങ്ങളാണ് വിതച്ചത്.

## Article Content

**ബുക്കറെസ്റ്റ് : **റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ അതിശക്തമായ കൊടുങ്കാറ്റിൽ ഒരാൾ മരിച്ചു. ബുക്കാറെസ്റ്റ് ഉൾപ്പെടെ ഇരുപതോളം കൗണ്ടികളിൽ കാറ്റ് കനത്ത നാശനഷ്ടങ്ങളാണ് വിതച്ചത്.

യാത്ര ചെയ്യുകയായിരുന്ന വാഹനത്തിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണാണ് ഒരാളുടെ ജീവൻ നഷ്ടമായത്. ബുക്കാറെസ്റ്റിൽ മാത്രം സഹായം അഭ്യർത്ഥിച്ചുകൊണ്ട് രണ്ടായിരത്തിനടുത്ത് ഫോൺ കോളുകളാണ് ലഭിച്ചത്. നഗരത്തിലെ നിരവധി മെട്രോ സ്റ്റേഷനുകളിൽ വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്തു. തലസ്ഥാനത്തിന് പുറമെ അറുപതോളം നഗരങ്ങളിലും ഗ്രാമങ്ങളിലും കൊടുങ്കാറ്റ് വൻ നാശനഷ്ടങ്ങൾ വിതച്ചു.  

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369758/severe-storm-in-romania-one-person-dead)