---
title: "ജയിലിലും ബ്ലേഡ് പ്രയോഗമോ? കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം, ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; 11 പേർക്ക് പരിക്ക്"
english_title: "Clashes between prisoners at Kannur Central Jail, 11 injured, including officers who tried to stop them"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369755/clashes-between-prisoners-at-kannur-central-jail-11-injured-including-officers-who-tried-to-stop-them-"
published_at: "2026-07-01T15:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44ec046817e_KANNUR.jpg"
keywords: ["Kannur Central Jail", "Kannur Central Jail inmates clash", "Clash"]
---

# ജയിലിലും ബ്ലേഡ് പ്രയോഗമോ? കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ സംഘർഷം, ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിച്ചു; 11 പേർക്ക് പരിക്ക്

> **Lead Summary:** **കണ്ണൂർ : ** കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ വൻ സംഘർഷം. സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് ഇന്നലെ ഏറ്റുമുട്ടൽ ഉണ്ടായത്. ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു . മലപ്പുറം സ്വദേശി ജലാലുദ്ധീനാണ് സംഘർഷം ഉണ്ടാക്കിയത്.

## Article Content

**കണ്ണൂർ : ** കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർ തമ്മിൽ വൻ സംഘർഷം. സെൻട്രൽ ജയിലിലെ ഒന്നാം ബ്ലോക്കിലാണ് ഇന്നലെ ഏറ്റുമുട്ടൽ ഉണ്ടായത്. ഉദ്യോഗസ്ഥരും തടവുകാരും ഉൾപ്പെടെ 11 പേർക്ക് പരിക്കേറ്റു . മലപ്പുറം സ്വദേശി ജലാലുദ്ധീനാണ് സംഘർഷം ഉണ്ടാക്കിയത്.

ജലാലുദ്ധീൻ സെല്ലിൽ ബ്ലേഡ് കൊണ്ട് സ്വയം മുറിവേൽപ്പിച്ചതാണ് അക്രമത്തിൻ്റെ തുടക്കം. തടവുകാർ തമ്മിൽ ഇന്നലെ ഏറ്റുമുട്ടിയിരുന്നു തുടർന്ന് ജലാലുദീൻ സ്വയം ബ്ലേഡ് ഉപയോഗിച്ച് ശരീരത്തിൽ മുറിവ് ഉണ്ടാക്കിയിരുന്നു. ഇത് അറിഞ്ഞ് ജയിൽ ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തിയിരുന്നു. തുടർന്ന് കാപ്പ കേസ് പ്രതികൾ ഉദ്യോഗസ്ഥർക്കെതിരെ തിരിഞ്ഞു, ആക്രമണം നടത്തി. ആരുടേയും പരുക്ക് സരമുള്ളതല്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369755/clashes-between-prisoners-at-kannur-central-jail-11-injured-including-officers-who-tried-to-stop-them-)