---
title: "കാറ്റും മഴയും കരുതലോടെയിരിക്കണം....; വടക്കൻ ജില്ലകളിൽ ജാഗ്രത ശക്തമാക്കി കാലാവസ്ഥാ വകുപ്പ്"
english_title: "Heavy rains continue in northern districts, orange alert in 2 districts"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369729/heavy-rains-continue-in-northern-districts-orange-alert-in-2-districts"
published_at: "2026-07-01T14:34:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44d95591094_RAIN.jpg"
keywords: ["Kerala weather", "Orange alert", "Monsoon", "Rain warning", "El Nino", "Coastal alert"]
---

# കാറ്റും മഴയും കരുതലോടെയിരിക്കണം....; വടക്കൻ ജില്ലകളിൽ ജാഗ്രത ശക്തമാക്കി കാലാവസ്ഥാ വകുപ്പ്

> **Lead Summary:** **തിരുവനന്തപുരം : **എൽനിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ കാലവർഷം പ്രതീക്ഷിച്ചത്ര ശക്തമായില്ലെങ്കിലും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ മഴ കനക്കുകയാണ്.

## Article Content

**തിരുവനന്തപുരം : **എൽനിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ കാലവർഷം പ്രതീക്ഷിച്ചത്ര ശക്തമായില്ലെങ്കിലും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ മഴ കനക്കുകയാണ്.

ഇന്നും കാസർഗോഡ് കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് മാറ്റമില്ലാതെ തുടരുകയാണ്. ഈ രണ്ട് ജില്ലകളിലും മഴ ഇനിയും ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. ഏറ്റവും പുതിയ റഡാർ ചിത്രം പ്രകാരം കേരളത്തിലെ കാസറഗോഡ് ജില്ലയിൽ ഇടത്തരം/ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇന്ന് കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ നിർദ്ദേശമനുസരിച്ച് നാളെ കോഴിക്കോട് കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

മഞ്ഞ അലർട്ട്

01/07/2026: ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

02/07/2026: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

03/07/2026: ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

04/07/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

05/07/2026: കോഴിക്കോട്, കണ്ണൂർ, കാസറഗോഡ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369729/heavy-rains-continue-in-northern-districts-orange-alert-in-2-districts)