---
title: "നന്മയുള്ള ലോകമേ....കുഞ്ഞുമിയയ്ക്ക് ഇനി പുതുജീവിതം; 16.5 കോടി സമാഹരിച്ചു, 'സേവ് ബേബി മിയ' ക്യാംപെയ്ൻ വിജയം"
english_title: "16.5 crores raised for miya"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369718/165-crores-raised-for-kunjumiya"
published_at: "2026-07-01T13:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44d015036f4_poiuytr.jpg"
keywords: ["Latest News", "Ernakulam", "Spinal Muscular Atrophy", "Treatment", "Miya Mariya"]
---

# നന്മയുള്ള ലോകമേ....കുഞ്ഞുമിയയ്ക്ക് ഇനി പുതുജീവിതം; 16.5 കോടി സമാഹരിച്ചു, 'സേവ് ബേബി മിയ' ക്യാംപെയ്ൻ വിജയം

> **Lead Summary:** **എറണാകുളം: [** അപൂർവരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ടൈപ്-1 ബാധിതയായ ഏഴുമാസം പ്രായമുള്ള മിയ മരിയയുടെ ചികിത്സയ്ക്കായി കേരളം കാട്ടിയത് വലിയൊരു മാതൃക. ചികിത്സയ്ക്കായി ആവശ്യമായ 16.5 കോടി രൂപ സമാഹരിച്ച് 'സേവ് ബേബി മിയ' ക്യാംപെയ്ൻ ചരിത്രവിജയത്തിലേക്ക്. നാടിന്റെ കൂട്ടായ പരിശ്രമത്തിലൂടെയാണ് അതിവേഗം ഈ ഭീമമായ തുക കണ്ടെത്താനായത്.

## Article Content

**എറണാകുളം: [** അപൂർവരോഗമായ സ്പൈനൽ മസ്കുലർ അട്രോഫി ടൈപ്-1 ബാധിതയായ ഏഴുമാസം പ്രായമുള്ള മിയ മരിയയുടെ ചികിത്സയ്ക്കായി കേരളം കാട്ടിയത് വലിയൊരു മാതൃക. ചികിത്സയ്ക്കായി ആവശ്യമായ 16.5 കോടി രൂപ സമാഹരിച്ച് 'സേവ് ബേബി മിയ' ക്യാംപെയ്ൻ ചരിത്രവിജയത്തിലേക്ക്. നാടിന്റെ കൂട്ടായ പരിശ്രമത്തിലൂടെയാണ് അതിവേഗം ഈ ഭീമമായ തുക കണ്ടെത്താനായത്.

ജിനു ജോർജ്- നിമ്മി ജോഷി ദമ്പതികളുടെ മകളാണ് മിയ. ജീവൻ രക്ഷിക്കാൻ വിദേശത്തുനിന്നും എത്തിക്കേണ്ട മരുന്നും ജീൻ തെറാപ്പിയും ഉൾപ്പെടെ പതിനാറര കോടി രൂപ വേണമെന്ന ഡോക്ടർമാരുടെ നിർദ്ദേശമാണ് ഈ ദൗത്യത്തിന് കുടുംബത്തെ പ്രേരിപ്പിച്ചത്.

സമൂഹമാധ്യമങ്ങളിലൂടെ ആരംഭിച്ച ക്യാംപെയ്ൻ ലോകമെമ്പാടുമുള്ള മലയാളികളുടെ ശ്രദ്ധയിൽപ്പെടുകയും സംഭാവനകൾ പ്രവഹിക്കുകയുമായിരുന്നു. 'സേവ് ബേബി മിയ' സോഷ്യൽ മീഡിയ പേജിലൂടെ കുടുംബം തന്നെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ചികിത്സയ്ക്കായി പണമയക്കുന്നത് ഉടനടി നിർത്തണമെന്ന് അഭ്യർത്ഥിക്കുന്ന മറ്റൊരു അറിയിപ്പും പുറത്തുവന്നിട്ടുണ്ട്.

> "മിയയുടെ ഈ വിജയം ഓരോരുത്തർക്കും അവകാശപ്പെട്ടതാണ്. പ്രാർത്ഥനകളിലൂടെയും സംഭാവനകളിലൂടെയും കൂടെ നിന്ന എല്ലാവർക്കും നന്ദി," കുടുംബം കുറിച്ചു. പോരാടാനും സുഖം പ്രാപിക്കാനും അവസരം നൽകിയ എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ടുള്ള ഹൃദയസ്പർശിയായ കുറിപ്പും കുഞ്ഞുമിയയുടെ പേരിൽ പേജിൽ പങ്കുവെച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369718/165-crores-raised-for-kunjumiya)