---
title: "  രഹസ്യബന്ധം പുറത്ത് പറഞ്ഞതിൽ പക ...! യൂട്യൂബിൽ തിരഞ്ഞത് കൊലപാതക രീതികൾ; തെലങ്കാനയിൽ 52-കാരനെ തലയ്ക്കടിച്ച് കൊന്ന യുവാവ് പിടിയിൽ"
english_title: "A young man has been arrested in Karimnagar in connection with the case of a 52-year-old man who was beaten to death."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369709/a-young-man-has-been-arrested-in-karimnagar-in-connection-with-the-case-of-a-52-year-old-man-who-was-beaten-to-death"
published_at: "2026-07-01T13:35:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44ca955254a_crime.jpg"
keywords: ["Telangana Karimnagar murder", "Bangarappu Mahesh murder", "YouTube videos", "enmity", "extramarital affair"]
---

#   രഹസ്യബന്ധം പുറത്ത് പറഞ്ഞതിൽ പക ...! യൂട്യൂബിൽ തിരഞ്ഞത് കൊലപാതക രീതികൾ; തെലങ്കാനയിൽ 52-കാരനെ തലയ്ക്കടിച്ച് കൊന്ന യുവാവ് പിടിയിൽ

> **Lead Summary:** **കരീംന​ഗർ: (https://truevisionnews.com/**) തെലങ്കാനയിലെ കരീംനഗറിൽ കർഷകത്തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പൈതാരി മൊഗിലി എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ബംഗാരപ്പു മഹേഷ് ആണ് പോലീസിന്റെ പിടിയിലായത്. ത

## Article Content

**കരീംന​ഗർ: (https://truevisionnews.com/**) തെലങ്കാനയിലെ കരീംനഗറിൽ കർഷകത്തൊഴിലാളിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പൈതാരി മൊഗിലി എന്നയാളെ കൊലപ്പെടുത്തിയ കേസിൽ ബംഗാരപ്പു മഹേഷ് ആണ് പോലീസിന്റെ പിടിയിലായത്. ത

പ്രതിയുടെ പെൺസുഹൃത്തിനെ മൊ​ഗിലി നിരന്തരം ഉപദ്രവിക്കാൻ ശ്രമിച്ചതും ഇവരുടെ രഹസ്യബന്ധം മറ്റുള്ളവരോട് പറഞ്ഞതുമാണ് കൊലപാതകത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. യൂട്യൂബ് വീഡിയോകൾ കണ്ടാണ് പ്രതി കൊലപാതകം ആസൂത്രണംചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

​പ്രദേശവാസിയായ ഒരു സ്ത്രീയുമായി മഹേഷിന് അടുപ്പമുണ്ടായിരുന്നു. കഴിഞ്ഞവർഷം മൊ​ഗിലി ഈ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചു. തുടർന്ന് ഇയാൾ അറസ്റ്റിലായി ജയിലിലായി. എന്നാൽ, ജയിലിൽനിന്നിറങ്ങിയിട്ടും മൊ​ഗിലി സ്ത്രീയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നത് തുടർന്നു. മാത്രമല്ല, മഹേഷും സ്ത്രീയും തമ്മിലുള്ള അവിഹിതബന്ധം നാട്ടിൽ പലരോടും പറഞ്ഞു. ഇതിന്റെ വൈരാ​ഗ്യമാണ് മൊ​ഗിലിയെ കൊലപ്പെടുത്തുന്നതിലേക്ക് നയിച്ചത്.

കൃത്യം നടത്തുന്നതിന് മുൻപായി ഒരാളെ എങ്ങനെ കൊല്ലാമെന്നുള്ള പലതരത്തിലുള്ള വീഡിയോകൾ പ്രതി യൂട്യൂബിൽ കണ്ടിരുന്നു. ഇതിനുശേഷമാണ് പ്രതി കൊലപാതകം ആസൂത്രണംചെയ്തത്. തുടർന്ന് ശനിയാഴ്ച രാത്രി മൊ​ഗിലിയെ വകവരുത്താൻ തീരുമാനിച്ചു.

മുഹറം ആഘോഷങ്ങൾ കഴിഞ്ഞ് സൈക്കിളിൽ വരികയായിരുന്ന മൊ​ഗിലിയെ പ്രതി റോഡരികിൽ കാത്തിരുന്നു. മൊ​ഗിലി എത്തിയതോടെ കൈയിൽ കരുതിയിരുന്ന ഇരുമ്പ് വടി ഉപയോ​ഗിച്ച് തലയ്ക്കടിച്ചു. നിലത്തുവീണതോടെ സമാനരീതിയിൽ മർദനം തുടർന്നു. മൊ​ഗിലി മരിച്ചെന്ന് ഉറപ്പിച്ചതോടെ പ്രതി വീട്ടിലേക്ക് തിരികെപോയി. തുടർന്ന് രക്തംപുരണ്ട വസ്ത്രങ്ങൾ മാറിയശേഷം നാടുവിടുകയാണുണ്ടായതെന്നും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369709/a-young-man-has-been-arrested-in-karimnagar-in-connection-with-the-case-of-a-52-year-old-man-who-was-beaten-to-death)