---
title: "കണ്ണൂരിൽ ലോഡ്‌ജിൽ വെച്ച് വിദ്യാർഥിനിയെ പിച്ചിച്ചീന്തി...! പുണെയിൽ നിന്ന് കൊണ്ടുവന്നതിനിടെ ട്രയിനിൽ നിന്ന് രക്ഷപ്പെട്ടു; പ്രതിയെ വലയിലാക്കി കണ്ണൂർ പോലീസ്"
english_title: "pocso case accused arrested kannu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369683/pocso-case-accused-arrested-kannu"
published_at: "2026-07-01T12:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44bc4cf0f1d_arrest.jpg"
keywords: ["Latest News", "POCSO Case", "Arrest", "Kannur Police"]
---

# കണ്ണൂരിൽ ലോഡ്‌ജിൽ വെച്ച് വിദ്യാർഥിനിയെ പിച്ചിച്ചീന്തി...! പുണെയിൽ നിന്ന് കൊണ്ടുവന്നതിനിടെ ട്രയിനിൽ നിന്ന് രക്ഷപ്പെട്ടു; പ്രതിയെ വലയിലാക്കി കണ്ണൂർ പോലീസ്

> **Lead Summary:** കണ്ണൂർ: ട്രെയിനിൽ കൊണ്ടുവരുന്നതിനിടെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. പുണെ സ്വദേശിയായ സഞ്ജുരാജ് മൽഹോത്ര യെയാണ് പോലീസ് പിടികൂടിയത്. മഹാബലേശ്വറിൽവെച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളെ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കും.

## Article Content

കണ്ണൂർ: ട്രെയിനിൽ കൊണ്ടുവരുന്നതിനിടെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പോക്സോ കേസ് പ്രതിയെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി. പുണെ സ്വദേശിയായ സഞ്ജുരാജ് മൽഹോത്ര യെയാണ് പോലീസ് പിടികൂടിയത്. മഹാബലേശ്വറിൽവെച്ചാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളെ കണ്ണൂർ ടൗൺ സ്റ്റേഷനിലെത്തിച്ച ശേഷം കോടതിയിൽ ഹാജരാക്കും.

കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ലോഡ്‌ജിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് സഞ്ജു രഞ്ജ് മൽഹോത്ര. പ്രതി പുണെയിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ പോലീസ് കഴിഞ്ഞദിവസം അവിടെ ചെന്ന് പിടികൂടിയിരുന്നു. കണ്ണൂരിലേക്ക് ട്രെയിനിൽ കൊണ്ടുവരുന്നതിനിടെ ഇയാൾ ചാടി രക്ഷപ്പെടുകയായിരുന്നു.

തിങ്കളാഴ്ച പുലർച്ചെ മൂന്നിനായിരുന്നു സംഭവം. പുണെ-എറണാകുളം എക്സ്പ്രസിൽ കണ്ണൂരിലേക്കുള്ള യാത്രാമധ്യേ രത്നഗിരിയിൽ തീവണ്ടി നിർത്തിയപ്പോഴാണ് ഇയാൾ ചാടി രക്ഷപ്പെട്ടത്.

പ്രതി രക്ഷപ്പെട്ടതോടെ പോലീസ് സംഘം രത്നഗിരിയിൽ തീവണ്ടിയിറങ്ങി തിരച്ചിൽ നടത്തി. ഇതിനിടെയാണ് മഹാബലേശ്വറിൽനിന്ന് പ്രതി പിടിയിലായത്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉൾപ്പെടെ എസ്.െഎ.യുടെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369683/pocso-case-accused-arrested-kannu)