---
title: "മദ്യം തലയ്ക്ക് പിടിച്ചു ....!  'അമ്മയെ കടന്നു പിടിച്ചു, വസ്ത്രം വലിച്ചു കീറി'; രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ  അമ്മയെയും മകളെയും ആക്രമിച്ച പ്രതികൾ പിടിയിൽ"
english_title: "Mother and daughter attacked after returning from work at night, two arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369666/mother-and-daughter-attacked-after-returning-from-work-at-night-two-arrested"
published_at: "2026-07-01T11:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44b3488f143_arrest.jpg"
keywords: ["Mother and daughter attacked", "Chithara police", "arrest", "accused apprehended", "habitual offenders", "Chithara Mankode", "criminal cases."]
---

# മദ്യം തലയ്ക്ക് പിടിച്ചു ....!  'അമ്മയെ കടന്നു പിടിച്ചു, വസ്ത്രം വലിച്ചു കീറി'; രാത്രി ജോലി കഴിഞ്ഞ് മടങ്ങിയ  അമ്മയെയും മകളെയും ആക്രമിച്ച പ്രതികൾ പിടിയിൽ

> **Lead Summary:** **കൊല്ലം: **രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അമ്മയെയും മകളെയും ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. ചിതറ മാങ്കോട് സ്വദേശികളായ അനീഷ്, വിഷ്ണു എന്നിവരെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ വിഷ്ണുവിനെതിരെ കടയ്ക്കൽ, ചിതറ സ്റ്റേഷനുകളിലായി ആറ് ക്രിമിനൽ കേസുകളും അനീഷിനെതിരെ രണ്ട് കേസുകളും നിലവിലുണ്ട്.

## Article Content

**കൊല്ലം: **രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന അമ്മയെയും മകളെയും ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. ചിതറ മാങ്കോട് സ്വദേശികളായ അനീഷ്, വിഷ്ണു എന്നിവരെയാണ് ചിതറ പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ വിഷ്ണുവിനെതിരെ കടയ്ക്കൽ, ചിതറ സ്റ്റേഷനുകളിലായി ആറ് ക്രിമിനൽ കേസുകളും അനീഷിനെതിരെ രണ്ട് കേസുകളും നിലവിലുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയിലാണ് ജോലി കഴിഞ്ഞു സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമ്മയെയും മകളെയും വിജനമായ റോഡിൽ തടഞ്ഞു നിർത്തി പ്രതികൾ മർദ്ദിക്കുകയും കടന്നു പിടിക്കുകയും ചെയ്തത്.

മദ്യലഹരിയിലെത്തിയായിരുന്നു പ്രതികളുടെ പരാക്രമം. അമ്മയും മകളും ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ അമ്മയെ കടന്നു പിടിച്ച് വസ്ത്രം വലിച്ചു കീറുകയും ചെയ്തതായും മൊഴിയിൽ പറയുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടി എത്തിയതോടെ പ്രതികൾ സംഭവ സ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞു.

നാട്ടുകാർ ചിതറ പോലീസിൽ വിവരമറിയിച്ചതോടെ ചിതറ പോലീസെത്തി അന്വേഷണം നടത്തി. തുടർന്ന് അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് സംഭവസ്ഥലത്ത് നിന്ന് പ്രതികളെ പിടികൂടി. പരിക്കേറ്റ അമ്മയും മകളും കടക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി ചിതറ പോലീസ് പ്രതികൾക്കെതിരെ കേസെടുത്തു.അറസ്റ്റ്‌ രേഖപ്പെടുത്തി പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369666/mother-and-daughter-attacked-after-returning-from-work-at-night-two-arrested)