---
title: "ജനൽ ചില്ലുകളും കൊടിമരവും തകർത്തു; കാസർഗോഡ് സിപിഐഎം ഓഫീസിന് നേരെ അക്രമം, പിന്നിൽ ബിജെപി പ്രവർത്തകരെന്ന് സിപിഐഎം"
english_title: "Complaint alleging violence against CPI(M) office in Ennapara, Kasaragod"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369663/complaint-alleging-violence-against-cpim-office-in-ennapara-kasaragod"
published_at: "2026-07-01T11:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ff42a13c66_CPIM.jpg"
keywords: ["Latest News", "Complaint", "Ennapara CPIM Office Attack", "BJP", "Kasaragod"]
---

# ജനൽ ചില്ലുകളും കൊടിമരവും തകർത്തു; കാസർഗോഡ് സിപിഐഎം ഓഫീസിന് നേരെ അക്രമം, പിന്നിൽ ബിജെപി പ്രവർത്തകരെന്ന് സിപിഐഎം

> **Lead Summary:** **കാസർഗോഡ് : ** കാസർഗോഡ് എണ്ണപ്പാറയിൽ സിപിഐഎം ഓഫീസിന് നേരെ അക്രമമെന്ന് പരാതി. എണ്ണപ്പാറയിൽ പ്രവർത്തിക്കുന്ന തായന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ അർധരാത്രിയാണ് ആക്രമണം ഉണ്ടായത്.

## Article Content

**കാസർഗോഡ് : ** കാസർഗോഡ് എണ്ണപ്പാറയിൽ സിപിഐഎം ഓഫീസിന് നേരെ അക്രമമെന്ന് പരാതി. എണ്ണപ്പാറയിൽ പ്രവർത്തിക്കുന്ന തായന്നൂർ ലോക്കൽ കമ്മിറ്റി ഓഫീസിന് നേരെ അർധരാത്രിയാണ് ആക്രമണം ഉണ്ടായത്.

ഓഫീസിന്റെ ജനൽ ചില്ലുകളും കൊടിമരവും തകർത്തു. ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരെന്ന് സിപിഐഎം ആരോപിച്ചു. ഇന്നലെ രാത്രിയിലാണ് ആക്രമണം ഉണ്ടായത് എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.യാതൊരു രാഷ്ട്രീയ സംഘർഷവും ഇല്ലാത്ത പ്രദേശമാണ് അവിടെ ബോധപൂർവം സംഘർഷം ഉണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമം ആണിതെന്നാണ് സിപിഐഎം ആരോപിക്കുന്നത്. പൊലീസ് അന്വേഷണം നടത്തിവരികെയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369663/complaint-alleging-violence-against-cpim-office-in-ennapara-kasaragod)