---
title: "മുതലപ്പൊഴിയിൽ വീണ്ടും അപകടം; കടൽക്ഷോഭത്തിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു, തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു"
english_title: "Fishing boat capsizes in strong seas in Muthalappoz; workers miraculously survive"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369642/fishing-boat-capsizes-in-strong-seas-in-muthalappoz-workers-miraculously-survive-"
published_at: "2026-07-01T10:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a449e0fc1f42_sea.jpg"
keywords: ["Muthalappozhi boat accident", "Muthalappozhi sea storm", "Japamala Ranji boat", "fishing boat capsized"]
---

# മുതലപ്പൊഴിയിൽ വീണ്ടും അപകടം; കടൽക്ഷോഭത്തിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു, തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

> **Lead Summary:** **പെരുമാതുറ: ** മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു. ബുധനാഴ്ച (ഇന്ന്) രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

## Article Content

**പെരുമാതുറ: ** മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു. ബുധനാഴ്ച (ഇന്ന്) രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

 പൂന്തുറ സ്വദേശി ലിജോന്റെ ഉടമസ്ഥതയിലുള്ള 'ജപമാല രാജ്ഞി' എന്ന താങ്ങുവള്ളത്തിന്റെ കാരിയർ വള്ളമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.

അതേസമയം സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. മുന്‍കരുതലിന്റെ ഭാഗമായി ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

മഹാരാഷ്ട്ര തീരം മുതല്‍ വടക്കന്‍ കേരള തീരം വരെ നീണ്ടുനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയാണ് മഴക്ക് കാരണം. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369642/fishing-boat-capsizes-in-strong-seas-in-muthalappoz-workers-miraculously-survive-)