---
title: "കോഴിക്കോട് പുതുപ്പാടിയിൽ യുവാവിന് പാമ്പുകടിയേറ്റു"
english_title: "A young man was bitten by a snake at Puthuppadi, Kozhikode."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369637/a-young-man-was-bitten-by-a-snake-at-puthuppadi-kozhikode"
published_at: "2026-07-01T10:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a449865b15f8_snake.jpg"
keywords: ["Latest News", "Snake Bitten", "Puthuppadi", "Kozhikode"]
---

# കോഴിക്കോട് പുതുപ്പാടിയിൽ യുവാവിന് പാമ്പുകടിയേറ്റു

> **Lead Summary:** **കോഴിക്കോട് : ** കോഴിക്കോട് പുതുപ്പാടിയിൽ യുവാവിന് പാമ്പുകടിയേറ്റു. പുതുപ്പാടി കക്കാട് കൂറുമനക്കണ്ടി ഉന്നതിയിലെ രവീണിനാണ് വീട്ടിലേക്ക് നടന്നു പോകുമ്പോൾ കാലിന് പാമ്പുകടിയേറ്റത്.

## Article Content

**കോഴിക്കോട് : ** കോഴിക്കോട് പുതുപ്പാടിയിൽ യുവാവിന് പാമ്പുകടിയേറ്റു. പുതുപ്പാടി കക്കാട് കൂറുമനക്കണ്ടി ഉന്നതിയിലെ രവീണിനാണ് വീട്ടിലേക്ക് നടന്നു പോകുമ്പോൾ കാലിന് പാമ്പുകടിയേറ്റത്.

ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. യുവാവിന് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അടുത്തിടെയാണ് കോഴിക്കോട് ഷൂ ധരിക്കുന്നതിനിടയിൽ ഉള്ളിൽ ഒളിഞ്ഞിരുന്ന പാമ്പ് കടിച്ച് യുവതി പരിക്കേറ്റത്. എരഞ്ഞിപ്പാലം സ്വദേശിനിയായ അനഘയ്ക്കാണ് പാമ്പുകടിയേറ്റത്. സംഭവത്തെ തുടർന്ന് യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

രാവിലെ ജോലിക്ക് പോകുന്നതിനായി തിരക്കിട്ട് ഷൂ ധരിക്കുന്നതിനിടെയാണ് കാലിൽ എന്തോ കടിച്ചതായി അനഘയ്ക്ക് അനുഭവപ്പെട്ടത്. സംശയം തോന്നിയതിനെ തുടർന്ന് ഉടൻ ഷൂ അഴിച്ചുനോക്കിയതും അതിനുള്ളിൽ പാമ്പ് ഒളിഞ്ഞിരുന്നതായി കണ്ടെത്തുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369637/a-young-man-was-bitten-by-a-snake-at-puthuppadi-kozhikode)