---
title: "വല്ല കാര്യം ഉണ്ടായിരുന്നോ? കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് കത്തിവീശി ഭീഷണി; ചില്ല് എറിഞ്ഞുപൊട്ടിച്ച പ്രതി മേപ്പാടിയിൽ അറസ്റ്റിൽ"
english_title: "Violence after stopping ksrtc bus meppadi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369636/violence-after-stopping-ksrtc-bus-meppadi"
published_at: "2026-07-01T10:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44982e30682_arrest.jpg"
keywords: ["Violence", "ksrtc bus", "Meppadi", "Arrest", "Violence after stopping KSRTC bus"]
---

# വല്ല കാര്യം ഉണ്ടായിരുന്നോ? കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ് കത്തിവീശി ഭീഷണി; ചില്ല് എറിഞ്ഞുപൊട്ടിച്ച പ്രതി മേപ്പാടിയിൽ അറസ്റ്റിൽ

> **Lead Summary:** **മേപ്പാടി: (വയനാട് ) **കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറേയും കത്തിവീശി ഭീഷണിപ്പെടുത്തുകയും ബസിന്റെ ചില്ല് തകർക്കുകയും ചെയ്ത പ്രതിയെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. പുത്തുമല മമ്മിക്കുന്ന് ഉന്നതിയിലെ രാമുവിനെയാണ് തിങ്കളാഴ്ച കള്ളാടിയിൽ നിന്ന് പൊലീസ് പിടികൂടിയത്.

## Article Content

**മേപ്പാടി: (വയനാട് ) **കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറേയും കത്തിവീശി ഭീഷണിപ്പെടുത്തുകയും ബസിന്റെ ചില്ല് തകർക്കുകയും ചെയ്ത പ്രതിയെ മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തു. പുത്തുമല മമ്മിക്കുന്ന് ഉന്നതിയിലെ രാമുവിനെയാണ് തിങ്കളാഴ്ച കള്ളാടിയിൽ നിന്ന് പൊലീസ് പിടികൂടിയത്.

28ന് വൈകീട്ടോടെ ചൂരൽമല ഭാഗത്ത് നിന്നും കൽപറ്റയിലേക്ക് വന്ന ബസ് കമ്പനിക്കട സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റവേയാണ് സംഭവം. ഡ്രൈവറെയും കണ്ടക്ടറേയും അസഭ്യം പറയുകയും കത്തി വീശി ഭീഷണിപ്പെടുത്തുകയും ചെയ്‌ത ഇയാൾ ചില്ല് എറിഞ്ഞു പൊട്ടിച്ച് 4000 രൂപയുടെ നഷ്ടം വരുത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369636/violence-after-stopping-ksrtc-bus-meppadi)