---
title: "ടിസി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; പ്രിന്‍സിപ്പാളിൻ്റെ മുന്നില്‍ വെച്ച് അധ്യാപകനെ വിദ്യാര്‍ത്ഥി കുത്തി"
english_title: "Dispute over TC; Student stabs teacher in front of principal"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369632/dispute-over-tc-student-stabs-teacher-in-front-of-principal"
published_at: "2026-07-01T09:48:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4495e7de1c8_fhfgh.jpg"
keywords: ["Latest news", "Principal", "Teacher", "TC", "Student", "Murder attempt"]
---

# ടിസി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; പ്രിന്‍സിപ്പാളിൻ്റെ മുന്നില്‍ വെച്ച് അധ്യാപകനെ വിദ്യാര്‍ത്ഥി കുത്തി

> **Lead Summary:** മുംബൈ:**[ ** ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അധ്യാപകനെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി കുത്തിപ്പരിക്കേൽപ്പിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലാണ് സംഭവം. പരിക്കേറ്റ അധ്യാപകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

## Article Content

മുംബൈ:**[ ** ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് അധ്യാപകനെ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥി കുത്തിപ്പരിക്കേൽപ്പിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള ലിറ്റിൽ ഫ്ലവർ സ്കൂളിലാണ് സംഭവം. പരിക്കേറ്റ അധ്യാപകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ വിദ്യാർത്ഥിയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഓൺലൈൻ വഴി ഓർഡർ ചെയ്ത് വരുത്തിയ കത്തിയുമായാണ് വിദ്യാർത്ഥി സ്കൂളിലെത്തിയത്. പ്രിൻസിപ്പാളിന്റെ ക്യാബിനിൽ വെച്ച് അധ്യാപകനും വിദ്യാർത്ഥിയും തമ്മിൽ ഗൗരവമായ ചർച്ച നടത്തുന്നതിനിടെയാണ് സംഭവം. ചർച്ചയ്ക്കിടെ പെട്ടെന്ന് അക്രമാസക്തനായ വിദ്യാർത്ഥി അധ്യാപകനെ ഭീഷണിപ്പെടുത്താൻ തുടങ്ങി. പ്രിൻസിപ്പാളും അധ്യാപകനും കസേരയിൽ നിന്ന് എഴുന്നേറ്റ ഉടൻ തന്നെ വിദ്യാർത്ഥി കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് അധ്യാപകന്റെ നെഞ്ചിൽ കുത്തുകയായിരുന്നു.

അക്രമത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുത്തേറ്റ അധ്യാപകൻ വെപ്രാളത്തോടെ പിന്നോട്ട് മാറുന്നതും ബഹളം കേട്ട് മറ്റ് ജീവനക്കാർ ക്യാബിനിലേക്ക് ഓടിയെത്തുന്നതും ദൃശ്യങ്ങളിലുണ്ട്. തുടർന്ന് ജീവനക്കാർ ചേർന്നാണ് അക്രമാസക്തനായ വിദ്യാർത്ഥിയെ ശാന്തനാക്കിയത്.

 മുൻപ് സ്കൂളിൽ പഠിച്ചിരുന്ന സമയത്തും ഈ വിദ്യാർത്ഥി ഇതേ അധ്യാപകനുമായി നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിരുന്നുവെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണവും ചോദ്യം ചെയ്യലും പുരോഗമിക്കുകയാണ്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369632/dispute-over-tc-student-stabs-teacher-in-front-of-principal)