---
title: "സ്വകാര്യ ബസുകൾക്ക് തുണയായി കെ.എസ്.ആർ.ടി.സി; 'പ്രിയദർശിനി' ഷെഡ്യൂളുകളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ"
english_title: "Priyadarshini's schedule will be rescheduled"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369627/priyadarshinis-schedule-will-be-rescheduled"
published_at: "2026-07-01T09:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a439c610b71c_bus.jpg"
keywords: ["Latest News", "Priyadarshini Free Travel", "Changes In Bus Schedule"]
---

# സ്വകാര്യ ബസുകൾക്ക് തുണയായി കെ.എസ്.ആർ.ടി.സി; 'പ്രിയദർശിനി' ഷെഡ്യൂളുകളിൽ മാറ്റത്തിനൊരുങ്ങി സർക്കാർ

> **Lead Summary:** **തിരുവനന്തപുരം: [ **ഓർഡിനറി ബസുകളിലെ സൗജന്യ യാത്ര മൂലം വരുമാനം ഇടിഞ്ഞ സ്വകാര്യ ബസുകളെ സംരക്ഷിക്കാൻ കെ.എസ്.ആർ.ടി.സി നടപടികളിലേക്ക്. സ്വകാര്യ ബസുകളുമായി മത്സരിച്ചോടുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളുടെ യാത്രാസമയത്തിൽ അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ മാറ്റം വരുത്തി പുനഃക്രമീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

## Article Content

**തിരുവനന്തപുരം: [ **ഓർഡിനറി ബസുകളിലെ സൗജന്യ യാത്ര മൂലം വരുമാനം ഇടിഞ്ഞ സ്വകാര്യ ബസുകളെ സംരക്ഷിക്കാൻ കെ.എസ്.ആർ.ടി.സി നടപടികളിലേക്ക്. സ്വകാര്യ ബസുകളുമായി മത്സരിച്ചോടുന്ന കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളുടെ യാത്രാസമയത്തിൽ അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ മാറ്റം വരുത്തി പുനഃക്രമീകരിക്കാനാണ് അധികൃതരുടെ തീരുമാനം.

നിലവിൽ പ്രിയദർശിനി പദ്ധതി പ്രകാരം 3125 ഓർഡിനറി ബസുകളാണ് സൗജന്യയാത്ര അനുവദിച്ചിട്ടുള്ളത്. ഇതിൽ 40 ശതമാനത്തോളം ഷെഡ്യൂളുകൾ സ്വകാര്യ ബസുകൾക്ക് വലിയ തിരിച്ചടിയുണ്ടാക്കുന്നുവെന്നാണ് കണ്ടെത്തൽ.വരുമാനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്വകാര്യ ബസുകൾക്ക് മുന്നിലായി കെ.എസ്.ആർ.ടി.സി ബസുകൾ ഓടിക്കുന്ന രീതി പലയിടത്തും നിലനിന്നിരുന്നു.

ഇത് സ്വകാര്യ ബസുകാരുടെ പ്രതിദിന വരുമാനത്തിൽ 1500 മുതൽ 2000 രൂപ വരെ കുറവുണ്ടാക്കുന്നതായി മന്ത്രി സി.പി ജോൺ നിയമസഭയിൽ വെളിപ്പെടുത്തിയിരുന്നു. സ്വകാര്യ ബസുകളുടെ എണ്ണം സംസ്ഥാനത്ത് പത്ത് വർഷത്തിനുള്ളിൽ 24,000-ൽ നിന്നും 8,000-ൽ താഴെയായി ചുരുങ്ങിയ സാഹചര്യത്തിൽ, പൊതുഗതാഗത സംവിധാനത്തെ ഇത് സാരമായി ബാധിക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു.

നികുതി ഇളവുകൾ നൽകിയിട്ടും സ്വകാര്യ ബസുകൾക്ക് പിടിച്ചുനിൽക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. പദ്ധതിയുടെ അവലോകനത്തിന്റെ ഭാഗമായി റൂട്ട് പുനഃക്രമീകരണം നടപ്പിലാക്കുമ്പോൾ, യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധം ക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് നീക്കം.

അതേസമയം, പ്രിയദർശിനി പദ്ധതി വഴി സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ 30 ശതമാനം വർധനവുണ്ടായിട്ടുണ്ട്. ടിക്കറ്റ് തുക സർക്കാർ നേരിട്ട് നൽകുന്നതിനാൽ കെ.എസ്.ആർ.ടി.സിയുടെ വരുമാനത്തിലും ഈ പദ്ധതി നേട്ടമുണ്ടാക്കിയിട്ടുണ്ട്. സൗജന്യ യാത്ര എല്ലാ റൂട്ടുകളിലും തുല്യമായി ലഭിക്കുന്നില്ലെന്ന പരാതികളും പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369627/priyadarshinis-schedule-will-be-rescheduled)