---
title: "മെസിയും സംഘവും തോൽക്കും, അർജന്‍റീനയെ കേപ് വെര്‍ദെ അട്ടിമറിക്കുമെന്ന വൻ പ്രവചനവുമായി പ്രസിഡന്റ് ജോസ് മരിയ നെവെസ്"
english_title: "'Argentina will be demolished, win by one goal', warns Cape Verde president "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369621/argentina-will-be-demolished-win-by-one-goal-warns-cape-verde-president"
published_at: "2026-07-01T09:27:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44921dc3c41_MESSY.jpg"
keywords: ["FIFA World Cup 2026", "Cape Verde President", "Jose Maria Neves", "Argentina", "Lionel Messi"]
---

# മെസിയും സംഘവും തോൽക്കും, അർജന്‍റീനയെ കേപ് വെര്‍ദെ അട്ടിമറിക്കുമെന്ന വൻ പ്രവചനവുമായി പ്രസിഡന്റ് ജോസ് മരിയ നെവെസ്

> **Lead Summary:** **പ്രായ (കേപ് വെർദെ): **ലോകകപ്പിന്റെ നോക്കൗട്ട് സ്റ്റേജിൽ (റൗണ്ട് ഓഫ് 32) ലിയോണൽ മെസിയെയും സംഘത്തെയും കേപ് വെർദെ വീഴ്ത്തുമെന്ന പ്രവചനവുമായി പ്രസിഡന്റ് ജോസ് മരിയ നെവെസ് രംഗത്ത്. ലിയോണൽ മെസി നായകനായ കരുത്തരായ അർജന്റീനയെ മറുപടിയില്ലാത്ത ഒരു ഗോളിന് തങ്ങളുടെ രാജ്യം പരാജയപ്പെടുത്തുമെന്നാണ് നെവെസിന്റെ അവകാശവാദം.

## Article Content

**പ്രായ (കേപ് വെർദെ): **ലോകകപ്പിന്റെ നോക്കൗട്ട് സ്റ്റേജിൽ (റൗണ്ട് ഓഫ് 32) ലിയോണൽ മെസിയെയും സംഘത്തെയും കേപ് വെർദെ വീഴ്ത്തുമെന്ന പ്രവചനവുമായി പ്രസിഡന്റ് ജോസ് മരിയ നെവെസ് രംഗത്ത്. ലിയോണൽ മെസി നായകനായ കരുത്തരായ അർജന്റീനയെ മറുപടിയില്ലാത്ത ഒരു ഗോളിന് തങ്ങളുടെ രാജ്യം പരാജയപ്പെടുത്തുമെന്നാണ് നെവെസിന്റെ അവകാശവാദം.

 ബിബിസിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ്  പ്രവചനം നെവെസ് നടത്തിയത്. ഈ ലോകകപ്പിലെ ഏറ്റവും വലിയ അത്ഭുതമായി മാറിയ കേപ് വെർദെ, തങ്ങളുടെ കന്നി ലോകകപ്പിൽ തന്നെ നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കുന്ന ഏറ്റവും ചെറിയ രാജ്യമെന്ന ചരിത്ര നേട്ടവും സ്വന്തമാക്കിയിരുന്നു. സ്പെയിൻ, യുറുഗ്വായ്, സൗദി അറേബ്യ എന്നിവരടങ്ങുന്ന ഗ്രൂപ്പിൽ നിന്ന് തോൽവി അറിയാതെയാണ് ഈ ആഫ്രിക്കൻ രാജ്യം പ്രീ-ക്വാർട്ടറിലേക്ക് യോഗ്യത നേടിയത്.

*ഫുട്ബോളിൽ പ്രവചനങ്ങൾ അസാധ്യമാണെങ്കിലും സ്വന്തം ടീമിന്‍റെ കളിമികവിൽ പ്രസിഡന്‍റിന് പൂർണ്ണ വിശ്വാസമുണ്ട്.ഞങ്ങൾ മൈതാനത്തിറങ്ങുന്നത് ജയിക്കാൻ വേണ്ടി മാത്രമാണ്. ടീമിന് മേൽ പ്രതീക്ഷകൾ കുറവായിരിക്കുമ്പോൾ, മികച്ച പോരാട്ടവീര്യം പുറത്തെടുത്താൽ വിജയം സാധ്യമാണ്. ആളുകളെ എപ്പോഴും അത്ഭുതപ്പെടുത്താൻ കേപ് വെർദെക്ക് പ്രത്യേക കഴിവുണ്ട്. ഇത്തവണ അർജന്‍റീനയ്ക്കെതിരെ ഞങ്ങൾ 100 ശതമാനവും ജയിക്കും. ഞങ്ങൾ ഇവിടെയെത്തിയത് ചാമ്പ്യന്മാരെ നേരിട്ട് സ്വന്തം വിധി മാറ്റിയെഴുതാനാണ്-ജോസ് മരിയ നെവെസ് പറഞ്ഞു.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369621/argentina-will-be-demolished-win-by-one-goal-warns-cape-verde-president)