---
title: "   മരണത്തോട് മല്ലിട്ട മണിക്കൂറുകൾ ...! യുവാവിന്റെ നെ​ഞ്ചി​ൽ കുത്തിക്കയറി മീൻപിടിക്കുന്ന കൂ​ർ​ത്ത ക​മ്പി​: ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത്  തൃശൂർ മെഡിക്കൽ‌ കോളേജ് ഡോക്ടർമാർ"
english_title: "Sharp wire stuck in chest: Medical college doctors remove it through surgery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369618/sharp-wire-stuck-in-chest-medical-college-doctors-remove-it-through-surgery-"
published_at: "2026-07-01T09:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a448fa6f420c_SURGERY.jpg"
keywords: ["Thrissur Medical College", "Fishing harpoon", "Fishing harpoon pierced chest"]
---

#    മരണത്തോട് മല്ലിട്ട മണിക്കൂറുകൾ ...! യുവാവിന്റെ നെ​ഞ്ചി​ൽ കുത്തിക്കയറി മീൻപിടിക്കുന്ന കൂ​ർ​ത്ത ക​മ്പി​: ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത്  തൃശൂർ മെഡിക്കൽ‌ കോളേജ് ഡോക്ടർമാർ

> **Lead Summary:** **തൃശൂർ: **നെഞ്ചിൽ കുത്തിക്കയറിയ മീൻപിടിക്കുന്ന കൂർത്ത കമ്പിയുമായി (ഫിഷിംഗ് ഹാർപൂൺ) മരണത്തോട് ഗുസ്തിപിടിച്ച യുവാവിന് രണ്ട് മണിക്കൂർ നീണ്ട സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ പുനർജന്മമേകി തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. മാള സ്വദേശിയായ 27കാരനാണ് ഡോക്ടർമാരുടെ സന്ദർഭോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

## Article Content

**തൃശൂർ: **നെഞ്ചിൽ കുത്തിക്കയറിയ മീൻപിടിക്കുന്ന കൂർത്ത കമ്പിയുമായി (ഫിഷിംഗ് ഹാർപൂൺ) മരണത്തോട് ഗുസ്തിപിടിച്ച യുവാവിന് രണ്ട് മണിക്കൂർ നീണ്ട സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ പുനർജന്മമേകി തൃശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. മാള സ്വദേശിയായ 27കാരനാണ് ഡോക്ടർമാരുടെ സന്ദർഭോചിതമായ ഇടപെടലിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

 റോ​ഡി​ൽ വീ​ണ​പ്പോ​ഴാ​ണ് യു​വാ​വി​ൻറെ ശ​രീ​ര​ത്തി​ൽ ഹാ​ർ​പൂ​ൺ കു​ത്തി​ക്ക​യ​റി​യ​ത്. ഹൃ​ദ​യ​ത്തി​ൻറെ തൊ​ട്ട​ടു​ത്താ​ണ് ആ​യു​ധം ത​റ​ച്ചി​രു​ന്ന​ത്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ ശ​സ്ത്ര​ക്രി​യ​യ്ക്കു ല​ക്ഷ​ങ്ങ​ൾ ചെ​ല​വു​വ​രു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്. ജീ​വ​ൻ തി​രി​ച്ചു​കി​ട്ടു​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​വും പ്ര​ക​ടി​പ്പി​ച്ച​തോ​ടെ ബ​ന്ധു​ക്ക​ൾ യു​വാ​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. 

ഡ്യൂ​ട്ടി ഡോ​ക്ട​ർ യു​വാ​വി​ൻറെ സി​ടി സ്കാ​ൻ, എ​ക്സ്-​റേ റി​പ്പോ​ർ​ട്ടു​ക​ൾ ഫോ​ണി​ലൂ​ടെ മു​തി​ർ​ന്ന ഡോ​ക്ട​ർ സി ​ര​വീ​ന്ദ്ര​നെ അ​റി​യി​ച്ച​പ്പോ​ൾ ഗു​രു​ത​ര​മാ​ണെ​ന്ന് മ​ന​സി​ലാ​ക്കി ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽകു​ക​യും ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് യു​വാ​വി​നെ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​മാ​ക്കി​യാ​ണ് ജീ​വ​ൻ ര​ക്ഷി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369618/sharp-wire-stuck-in-chest-medical-college-doctors-remove-it-through-surgery-)