---
title: "മുഖ്യമന്ത്രിയുടെ അനുഗ്രഹം വാങ്ങിയ തൂഫാൻ പ്രചാരണസംഘം എസ് ഐയെ അക്രമിച്ചു; എട്ടോളം പേർക്കെതിരെ പൊലീസ് കേസ് "
english_title: "Toofan campaign team having received the Chief Minister blessings assaulted an SI police have registered a case against about eight people"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369585/toofan-campaign-team-having-received-the-chief-ministers-blessings-assaulted-an-si-police-have-registered-a-case-against-about-eight-people"
published_at: "2026-06-30T23:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a440513be03e_police_attack_kasaragod.jpg"
keywords: ["Latest News", "Operation Toofan", "Attack Police", "Registered  Case", "Chief Minister VD Satheesan", "Kasaragod"]
---

# മുഖ്യമന്ത്രിയുടെ അനുഗ്രഹം വാങ്ങിയ തൂഫാൻ പ്രചാരണസംഘം എസ് ഐയെ അക്രമിച്ചു; എട്ടോളം പേർക്കെതിരെ പൊലീസ് കേസ് 

> **Lead Summary:** കാസർകോഡ്: മുഖ്യമന്ത്രി വിഡി സതീശൻ്റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉൾടെയുള്ള യുഡിഎഫ് ജനപ്രതിനിധികളുടെ അനുഗ്രഹം വാങ്ങിയ തൂഫാൻ പ്രചാരണ സംഘത്തിലുള്ള മുസ്ലിം ലീഗ് പ്രവർത്തകർ എസ് ഐയെ അക്രമിച്ച സംഭവത്തിൽ എട്ടോളം പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.

## Article Content

കാസർകോഡ്: മുഖ്യമന്ത്രി വിഡി സതീശൻ്റെയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉൾടെയുള്ള യുഡിഎഫ് ജനപ്രതിനിധികളുടെ അനുഗ്രഹം വാങ്ങിയ തൂഫാൻ പ്രചാരണ സംഘത്തിലുള്ള മുസ്ലിം ലീഗ് പ്രവർത്തകർ എസ് ഐയെ അക്രമിച്ച സംഭവത്തിൽ എട്ടോളം പേർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.

ലഹരി മാഫിയയുടെ വേരറുക്കാനായി കേരള പോലീസ് ആരംഭിച്ച പുതിയ പദ്ധതി 'ഓപ്പറേഷൻ തൂഫാന്റെ പ്രചരണമെന്ന് പറഞ്ഞ് പള്ളിക്കര ഗവ. ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടന്ന കാർ റേസിംഗ് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത സംഭവത്തിലാണ് പൊലീസ് കേസെടുത്തത്. .

ബേക്കൽ പൊലീസിലെ പ്രൊബേഷൻ എസ്‌ഐ പ്രിൻസ് ജോൺ സിപിഒ മാരായ അർജുൻ, കൃഷ്ണനുണ്ണി എന്നിവരുടെ പരാതിയിലാണ് ബേക്കൽ പൊലീസ് കേസെടുത്തിരിക്കുന്നത്.

അബ്‌ദുൾ ഖാദർ പി (23)മുഹമ്മദ് ഷിജാദ് (26)ഇസ്തിയാക്ക് മുഹമ്മൂദ് (25) മുഹമ്മദ് കൈസ് (26)തസ്‌ലീം സി വി (26) തുടങ്ങി എട്ടോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇന്ന് വൈകിട്ട് നാലര മണിയോടെയാണ് സംഭവം. അപകടകരമായ രീതിയിൽ കാർ റേസിംഗ് നടത്തിയ സംഘത്തിൽ കോഴിക്കോട് നാദാപുരത്തുകാരുമുണ്ട്.  

സ്കൂൾ കോംബൗണ്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതികൾ സ്ഥലത്ത് ഡ്യൂട്ടിക്ക് എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി.

സംഘം ചേർന്ന് തടഞ്ഞു നിർത്തിയും അടിച്ചും ചവിട്ടിയും താക്കോൽ കൊണ്ട് കുത്തിയും ദേഹോപദ്രവമേൽപ്പിച്ചു എന്ന് പരാതിയിൽ പറയുന്നു. അക്രമം തടയുന്നതിനിടെ അസഭ്യ ഭാഷയിൽ ചീത്തവിളിച്ചുവെന്നും പരാതിയിൽ പറയുന്നു. ഉദ്യോഗസ്ഥരുടെ ഔദ്യോഗിക തടസപ്പെടുത്തിയതിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഭവുമായി ബന്ധപ്പെട്ട് ഫുട്ബോൾ താര ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫോട്ടോയുള്ള CR7 സ്റ്റിക്കറുകൾ പതിപ്പിച്ചവയുൾപ്പെടെ ആറ് കാറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യമുണ്ടായിരുന്ന സമയത്താണ് കാർ റേസിംഗ് നടന്നത്. അമിതവേഗത്തിലും അപകടകരമായ രീതിയിലുമുള്ള പ്രകടനം കണ്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റ എസ്‌ഐയെ ഉടൻ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.

റേസിംഗിൽ പങ്കെടുത്തവരെയും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചവരെയും തിരിച്ചറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. അഞ്ച് പ്രതികളൈ ബേക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369585/toofan-campaign-team-having-received-the-chief-ministers-blessings-assaulted-an-si-police-have-registered-a-case-against-about-eight-people)