---
title: "നാട്ടുകാരെ ഭീതിയിലാഴ്ത്തിയ അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെടിവെച്ചുകൊന്നു"
english_title: "In Kollam, an aggressive stray dog ​​was shot dead under the leadership of the Panchayat President"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369552/in-kollam-an-aggressive-stray-dog-was-shot-dead-under-the-leadership-of-the-panchayat-president"
published_at: "2026-06-30T17:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12d71659d08_RabiesConfirmed.jpg"
keywords: ["Latest news", "Kollam", "Stray dog", "Shot dead"]
---

# നാട്ടുകാരെ ഭീതിയിലാഴ്ത്തിയ അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെടിവെച്ചുകൊന്നു

> **Lead Summary:** കൊല്ലം: **[** സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷം. കൊല്ലം ഇടമുളക്കൽ പന്ത്രണ്ടാം വാർഡിൽ അക്രമകാരിയായ തെരുവ് നായയെ വെടിവെച്ചു കൊന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് നാട്ടുകാരെ കടിച്ച നായയെ വെടിവെച്ച് കൊന്നത്.

## Article Content

കൊല്ലം: **[** സംസ്ഥാനത്ത് തെരുവുനായ ശല്യം രൂക്ഷം. കൊല്ലം ഇടമുളക്കൽ പന്ത്രണ്ടാം വാർഡിൽ അക്രമകാരിയായ തെരുവ് നായയെ വെടിവെച്ചു കൊന്നു. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് നാട്ടുകാരെ കടിച്ച നായയെ വെടിവെച്ച് കൊന്നത്.

തെരുവുനായ ശല്യം രൂക്ഷമായതോടെ തൃശ്ശൂർ ചൂണ്ടൽ സർക്കാർ യുപി സ്കൂളിന് ഇന്നും അവധിയായിരുന്നു. സ്കൂൾ കോമ്പൗണ്ടിലെ അക്രമകാരികളായ നായകളെ പിടികൂടാൻ കഴിയാതെ വന്നതോടെയാണ് സ്കൂളിന് രണ്ടാം ദിവസം അവധി നൽകേണ്ടിവന്നത്. മുഴുവൻ നായകളെയും പിടികൂടി നാളെയെങ്കിലും പ്രവർത്തി ദിനമാകുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369552/in-kollam-an-aggressive-stray-dog-was-shot-dead-under-the-leadership-of-the-panchayat-president)