---
title: "രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണോ? വൈകുന്നേരം 5 മണിക്ക് ശേഷം ശ്രദ്ധിക്കേണ്ട ശീലങ്ങൾ ഇവയാണ്   "
english_title: "How to control blood sugar levels"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369551/how-to-control-blood-sugar-levels"
published_at: "2026-06-30T17:32:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43b06f87fd7_food.jpg"
keywords: ["Latest News", "Health News", "Blood Sugar Levels"]
---

# രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കണോ? വൈകുന്നേരം 5 മണിക്ക് ശേഷം ശ്രദ്ധിക്കേണ്ട ശീലങ്ങൾ ഇവയാണ്   

> **Lead Summary:** **[**രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ പ്രഭാതഭക്ഷണത്തിനും വ്യായാമത്തിനും മാത്രമല്ല, വൈകുന്നേരത്തെ ശീലങ്ങൾക്കും വലിയ പങ്കുണ്ട്. രാത്രികാലങ്ങളിൽ നാം പിന്തുടരുന്ന ജീവിതശൈലി ബ്ലഡ് ഷുഗർ നിലയെ നേരിട്ട് ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

## Article Content

**[**രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിൽ പ്രഭാതഭക്ഷണത്തിനും വ്യായാമത്തിനും മാത്രമല്ല, വൈകുന്നേരത്തെ ശീലങ്ങൾക്കും വലിയ പങ്കുണ്ട്. രാത്രികാലങ്ങളിൽ നാം പിന്തുടരുന്ന ജീവിതശൈലി ബ്ലഡ് ഷുഗർ നിലയെ നേരിട്ട് ബാധിക്കുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

രക്തത്തിലെ ഗ്ലൂക്കോസ് അളവ് ആരോഗ്യകരമായി നിലനിർത്താൻ വൈകുന്നേരം 5 മണിക്ക് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്:

**സമീകൃതാഹാരം ഉറപ്പാക്കുക:**

രാത്രിഭക്ഷണത്തിൽ മൈദ പോലുള്ള ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കി, ഫൈബറും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങൾക്ക് മുൻഗണന നൽകുക. പ്രോട്ടീനും നാരുകളും കുറഞ്ഞ ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്താൻ കാരണമാകും. അതിനാൽ രാത്രിയിൽ പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക.

**ഭക്ഷണ ക്രമം ശ്രദ്ധിക്കുക:**

ഭക്ഷണം കഴിക്കുന്ന രീതിയും ബ്ലഡ് ഷുഗർ നിയന്ത്രണത്തിൽ പ്രധാനമാണ്. ആദ്യം പച്ചക്കറികളും അതിനുശേഷം പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളായ മുട്ട, മീൻ, പയറുവർഗ്ഗങ്ങൾ എന്നിവയും കഴിക്കുക. ഇതിനുശേഷം മാത്രം ചോറ് അല്ലെങ്കിൽ ചപ്പാത്തി പോലുള്ള കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കാൻ സഹായിക്കും.

**ഭക്ഷണത്തിന് ശേഷമുള്ള നടത്തം:**

ഭക്ഷണത്തിന് ശേഷം അല്പനേരം നടക്കുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ്. ഇത് ശരീരത്തിലെ ഇൻസുലിൻ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നു. എന്നാൽ അമിതമായ വ്യായാമങ്ങൾ ഈ സമയത്ത് ഒഴിവാക്കുന്നതാണ് ഉചിതം.

**മാനസിക സമ്മർദ്ദം നിയന്ത്രിക്കുക:**

തുടർച്ചയായ മാനസിക സമ്മർദ്ദം ശരീരത്തിൽ കോർട്ടിസോൾ ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുകയും അത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിന് തടസ്സമാവുകയും ചെയ്യും. അതിനാൽ ഉറങ്ങുന്നതിന് മുൻപ് മനസ്സിന് ശാന്തത നൽകുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നത് കോർട്ടിസോൾ അളവ് കുറയ്ക്കാൻ സഹായിക്കും.

**കൃത്യമായ ഉറക്കം:**

രക്തത്തിലെ പഞ്ചസാരയും ഉറക്കവും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. രാത്രിയിൽ ആറു മണിക്കൂറിൽ കുറവ് മാത്രം ഉറങ്ങുന്നത് ഇൻസുലിൻ റെസിസ്റ്റൻസിന് കാരണമാകുകയും ഫാസ്റ്റിംഗ് ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ കൃത്യമായ ഉറക്കം ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369551/how-to-control-blood-sugar-levels)