രുചിയൂറും കപ്പ ബിരിയാണി: തേങ്ങാക്കൊത്തും ഇറച്ചി മസാലയും ചേർന്ന നാടൻ രുചിക്കൂട്ട് എനി വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം

2026-06-30T17:28:00 | By Fathimathul Henna
#Cookery #Kappa Biryani Recipe #Bone And Kappa #Kerala Traditional Kappa Biryani

(truevisionnews.com)പൊതുവെ മലയാളികൾക്ക് കപ്പയും ഇറച്ചിയും കഴിഞ്ഞേയുള്ളൂ മറ്റെന്ത് ആഘോഷവും. അതിൽത്തന്നെ ഏറ്റവും ജനപ്രിയമായ ഒന്നാണ് 'കപ്പ ബിരിയാണി'.

എല്ലുള്ള ഇറച്ചിയും കപ്പയും മസാലകളും ചേർത്ത് കുഴച്ചെടുക്കുന്ന ഈ വിഭവം മലബാർ മേഖലകളിൽ 'ബോട്ടി ബിരിയാണി' എന്നും അറിയപ്പെടുന്നു.

പെരുന്നാൾ ആഘോഷങ്ങൾക്കോ ഞായറാഴ്ചകളിലെ കുടുംബകൂട്ടായ്മകൾക്കോ തയ്യാറാക്കാൻ പറ്റിയ, നാവിൽ കപ്പലോടിക്കുന്ന ഒരു അടിപൊളി കപ്പ ബിരിയാണി റെസിപ്പി നോക്കാം.

ആവശ്യമായ സാധനങ്ങൾ:

കപ്പ വേവിക്കാൻ:

കപ്പ (കിഴങ്ങ്) - 1 കിലോ

മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

ഉപ്പ് - പാകത്തിന്

വെള്ളം - കപ്പ മുങ്ങിക്കിടക്കാൻ പാകത്തിന്

ഇറച്ചി വേവിക്കാൻ (ബീഫ്/മട്ടൻ;

എല്ലുള്ള ഇറച്ചി - 1/2 കിലോ

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ

പച്ചമുളക് (ചതച്ചത്) - 3-4 എണ്ണം

മല്ലിപ്പൊടി - 1 1/2 ടേബിൾസ്പൂൺ

മുളകുപൊടി - 1 ടേബിൾസ്പൂൺ

മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ

ഗരം മസാലപ്പൊടി - 1 ടീസ്പൂൺ

പെരുംജീരകം പൊടിച്ചത് - 1/2 ടീസ്പൂൺ

വെളിച്ചെണ്ണ - 1 ടേബിൾസ്പൂൺ

കറിവേപ്പില - രണ്ട് തണ്ട്

ഉപ്പ് - പാകത്തിന്

മസാല കൂട്ടിന്:

സവാള (നീളത്തിൽ അരിഞ്ഞത്) - 2 എണ്ണം

തക്കാളി - 1 എണ്ണം

ഇഞ്ചി, വെളുത്തുള്ളി (ചതച്ചത്) - 1 ടേബിൾസ്പൂൺ

തേങ്ങാക്കൊത്ത് - 1/2 കപ്പ്

വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ

കറിവേപ്പില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യം കപ്പ ചെറിയ കഷ്ണങ്ങളാക്കി നുറുക്കി കഴുകി വൃത്തിയാക്കിയ ശേഷം, മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് നന്നായി വേവിച്ച് വെള്ളം വാർത്തുകളയുക.

അടുത്തതായി, കഴുകി വെച്ച ഇറച്ചിയിലേക്ക് മസാലപ്പൊടികൾ, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ചതച്ച പച്ചമുളക്, വെളിച്ചെണ്ണ, കറിവേപ്പില, ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി പിടിപ്പിച്ച് പ്രഷർ കുക്കറിൽ 4-5 വിസിൽ വരുന്നതുവരെ വേവിച്ചെടുക്കണം.

ശേഷം ഒരു വലിയ ചുവടുകട്ടിയുള്ള പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്ത് കളർ മാറുന്നതുവരെ വറുത്ത ശേഷം, ചതച്ച ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.

ഇതിലേക്ക് സവാള ചേർത്ത് ബ്രൗൺ നിറമാകുമ്പോൾ തക്കാളിയും ചേർത്ത് ഉടയുന്നതുവരെ വഴറ്റിയ ശേഷം വേവിച്ചുവെച്ചിരിക്കുന്ന ഇറച്ചി ചാറോട് കൂടി ഒഴിച്ച് തിളപ്പിച്ച് മസാല കുറുകി എടുക്കുക.

ഈ ഇറച്ചി മസാല തിളച്ചു മറിയുമ്പോൾ വേവിച്ചുവെച്ച കപ്പ ഇതിലേക്ക് ചേർത്ത്, തീ കുറച്ചുവെച്ച് ഒരു തടിയുടെ തവി ഉപയോഗിച്ച് നന്നായി കുത്തി ഉടച്ച് യോജിപ്പിക്കണം.

എല്ലാം നന്നായി യോജിച്ച ശേഷം മുകളിൽ അല്പം പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും തൂവി അഞ്ച് മിനിറ്റ് ചെറിയ തീയിൽ മൂടിവെച്ച് ദം ചെയ്താൽ നാവൂറുന്ന കപ്പ ബിരിയാണി ചൂടോടെ വിളമ്പാം.

Content Highlight: Kappa Biryani Recipe, Bone and Kappa, Kerala Traditional Kappa Biryani

#Cookery #Kappa Biryani Recipe #Bone And Kappa #Kerala Traditional Kappa Biryani

Next TV

Related Stories
ഇനി ചോറിന് കറിയൊന്നും വേണ്ട! ഇതാ അത്യുഗ്രൻ കടുമാങ്ങ അച്ചാർ റെസിപ്പി

Jul 23, 2026 04:50 PM

ഇനി ചോറിന് കറിയൊന്നും വേണ്ട! ഇതാ അത്യുഗ്രൻ കടുമാങ്ങ അച്ചാർ റെസിപ്പി

ചോറിനും കഞ്ഞിക്കും ഒപ്പം കഴിക്കാൻ പറ്റിയ നാടൻ കടുമാങ്ങ അച്ചാർ എങ്ങനെ ഉണ്ടാക്കാം. മാങ്ങയുടെ പുളിയും മസാലയുടെ എരിവും ചേർന്ന എളുപ്പ...

Read More >>
നാടൻ രുചിയിൽ എരിവുകുറഞ്ഞ ചെമ്മീൻ മോളി; വാ പെട്ടന്ന് തയ്യാറാക്കാം

Jul 23, 2026 04:45 PM

നാടൻ രുചിയിൽ എരിവുകുറഞ്ഞ ചെമ്മീൻ മോളി; വാ പെട്ടന്ന് തയ്യാറാക്കാം

എരിവ് കുറഞ്ഞ തേങ്ങാപ്പാലിന്റെ മധുരമുള്ള ചെമ്മീൻ മോളി എങ്ങനെ ഉണ്ടാക്കാം. അപ്പത്തിനും ചപ്പാത്തിക്കും ചോറിനുമൊപ്പം കഴിക്കാൻ പറ്റിയ എളുപ്പമുള്ള...

Read More >>
നാല് മണിപ്പലഹാരത്തിന് ഇനി എന്ത് ഉണ്ടാക്കുമെന്ന് ആലോചിച്ച് വിഷമിക്കേണ്ട; മിനിറ്റുകൾക്കുള്ളിൽ തയാറാക്കാം ബനാന റോസ്‌റ്

Jul 21, 2026 05:17 PM

നാല് മണിപ്പലഹാരത്തിന് ഇനി എന്ത് ഉണ്ടാക്കുമെന്ന് ആലോചിച്ച് വിഷമിക്കേണ്ട; മിനിറ്റുകൾക്കുള്ളിൽ തയാറാക്കാം ബനാന റോസ്‌റ്

നാലുമണിക്ക് പറ്റിയ നാടൻ പഴം വാട്ടിയത് എങ്ങനെ ഉണ്ടാക്കാം. നെയ്യും ശർക്കരയും ചേർത്ത് എളുപ്പത്തിൽ തയ്യാറാക്കാവുന്ന കേരള സ്റ്റൈൽ നേന്ത്രപ്പഴം...

Read More >>
adimage
  'എല്ലും കപ്പയും' ഇനി കടയിൽ പോയി വാങ്ങേണ്ട; തട്ടുകട രുചിയുടെ ആ രഹസ്യം ഇതാ!

Jul 21, 2026 03:46 PM

'എല്ലും കപ്പയും' ഇനി കടയിൽ പോയി വാങ്ങേണ്ട; തട്ടുകട രുചിയുടെ ആ രഹസ്യം ഇതാ!

മലയാളികളുടെ പ്രിയപ്പെട്ട എല്ലും കപ്പയും വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം. തട്ടുകട സ്റ്റൈൽ കപ്പ ബിരിയാണി...

Read More >>
റസ്റ്റോറന്റ് രുചിയിൽ ക്രീമി ബട്ടർ ചിക്കൻ ഇനി വീട്ടിൽ ഉണ്ടാക്കാം; എളുപ്പവഴി ഇതാ!

Jul 21, 2026 03:43 PM

റസ്റ്റോറന്റ് രുചിയിൽ ക്രീമി ബട്ടർ ചിക്കൻ ഇനി വീട്ടിൽ ഉണ്ടാക്കാം; എളുപ്പവഴി ഇതാ!

നാൻ, റൊട്ടി, പൊറോട്ട എന്നിവയ്‌ക്കൊപ്പം കഴിക്കാൻ പറ്റിയ റസ്റ്റോറന്റ് സ്റ്റൈൽ ബട്ടർ ചിക്കൻ റെസിപ്പി. സ്റ്റെപ് ബൈ സ്റ്റെപ് എളുപ്പത്തിൽ വീട്ടിൽ...

Read More >>
വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം സ്വാദിഷ്ടമായ മലബാർ ചെമ്മീൻ ബിരിയാണി!

Jul 21, 2026 02:54 PM

വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം സ്വാദിഷ്ടമായ മലബാർ ചെമ്മീൻ ബിരിയാണി!

അധികം ചേരുവകൾ ഇല്ലാതെ വേഗത്തിൽ തയ്യാറാക്കാവുന്ന മലബാർ സ്റ്റൈൽ ചെമ്മീൻ ബിരിയാണി. ചെമ്മീൻ മസാലയും ബിരിയാണി അരിയും ദം ചെയ്ത് സ്വാദിഷ്ടമായ...

Read More >>
Top Stories

adimage adimage
Entertainment News