---
title: "വെനസ്വേലയിൽ ഇരട്ട ഭൂചലനം: പതിനായിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു, 1700 ഓളം മരണം"
english_title: "Double earthquake in Venezuela, Caracas, America"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369540/double-earthquake-in-venezuela-caracas-america"
published_at: "2026-06-30T17:03:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43aa65d91ce_AMERICA.jpg"
keywords: ["Latest News", "America", "Caracas", "Double Earthquake In Venezuela"]
---

# വെനസ്വേലയിൽ ഇരട്ട ഭൂചലനം: പതിനായിരക്കണക്കിന് കെട്ടിടങ്ങൾ തകർന്നു, 1700 ഓളം മരണം

> **Lead Summary:** **കാരക്കാസ്**:**[** ഭൂചലനത്തിൽ ഇതുവരെ 1700 ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം.

## Article Content

**കാരക്കാസ്**:**[** ഭൂചലനത്തിൽ ഇതുവരെ 1700 ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടതായാണ് വിവരം.

ആയിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്.

തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ ശക്തമായ ഇരട്ട ഭൂചലനത്തിലാണ് വൻ നാശനഷ്ടം സംഭവിച്ചത്.

പ്രാഥമിക വിവരങ്ങൾ പ്രകാരം 58,000-ത്തിലധികം കെട്ടിടങ്ങൾ പൂർണ്ണമായോ ഭാഗികമായോ തകർന്നടിഞ്ഞതായാണ് റിപ്പോർട്ട്.

യുഎസ് സ്പേസ് ഏജൻസിയായ നാസ പുറത്തുവിട്ട സാറ്റലൈറ്റ് ദൃശ്യങ്ങളുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷമാണ് നാശനഷ്ടത്തിന്റെ ഈ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നത്.

ഒരു നൂറ്റാണ്ടിനിടെ വെനസ്വേല കണ്ട ഏറ്റവും ശക്തമായ ഭൂചലനമാണിത്. റിച്ചർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തിന് പിന്നാലെ, 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനവും ഉണ്ടായതാണ് ദുരന്തത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചതെന്ന് റിപ്പോർട്ട്.

വൻതോതിലുള്ള രക്ഷാപ്രവർത്തനങ്ങളാണ് ദുരന്തബാധിത പ്രദേശങ്ങളിൽ ഇപ്പോൾ പുരോഗമിക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369540/double-earthquake-in-venezuela-caracas-america)