---
title: "മുംബൈയിൽ സ്കൂൾ ബസിന് മുകളിലേക്ക് മരം മറിഞ്ഞു വീണ് അപകടം; 10 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരു കുട്ടി കുടുങ്ങിക്കിടക്കുന്നു"
english_title: "Ten students were injured when a large tree fell on top of a school bus."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/369536/ten-students-were-injured-when-a-large-tree-fell-on-top-of-a-school-bus"
published_at: "2026-06-30T16:57:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a43a8416e8ac_accident.jpg"
keywords: ["School bus accident in Mumbai", "students were injured", "Tree falls and causes accident"]
---

# മുംബൈയിൽ സ്കൂൾ ബസിന് മുകളിലേക്ക് മരം മറിഞ്ഞു വീണ് അപകടം; 10 വിദ്യാർത്ഥികൾക്ക് പരിക്ക്, ഒരു കുട്ടി കുടുങ്ങിക്കിടക്കുന്നു

> **Lead Summary:** **മുംബൈ: **സ്കൂൾ കുട്ടികൾ സഞ്ചരിച്ച ബസിന് മുകളിലേക്ക് വൻമരം മറിഞ്ഞുവീണ് പത്ത് വിദ്യാർത്ഥികൾക്ക് പരിക്ക്. മുംബൈ ചെമ്പൂരിലാണ് സംഭവം. അപകടസമയത്ത് 13 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.

## Article Content

**മുംബൈ: **സ്കൂൾ കുട്ടികൾ സഞ്ചരിച്ച ബസിന് മുകളിലേക്ക് വൻമരം മറിഞ്ഞുവീണ് പത്ത് വിദ്യാർത്ഥികൾക്ക് പരിക്ക്. മുംബൈ ചെമ്പൂരിലാണ് സംഭവം. അപകടസമയത്ത് 13 കുട്ടികളാണ് ബസിലുണ്ടായിരുന്നത്.

പരിക്കേറ്റ കുട്ടികളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽപ്പെട്ട ബസിനുള്ളിൽ ഒരു കുട്ടി ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. ഈ കുട്ടിയെ പുറത്തെടുക്കാനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.

നഗരസഭയുടെ (ബിഎംസി) അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്ന് ആരോപിച്ച് പ്രാദേശികവാസികൾ രംഗത്തെത്തിയിട്ടുണ്ട്. അപകട ഭീഷണിയുയർത്തുന്ന മരങ്ങൾ വെട്ടിമാറ്റണമെന്നോ അല്ലെങ്കിൽ അതിന്റെ ചില്ലകൾ വെട്ടി ഒതുക്കണമെന്നോ ആവശ്യപ്പെട്ട് ബൃഹന്മുംബൈ മുൻസിപ്പൽ കോർപ്പറേഷന് പലതവണ കത്തയച്ചിരുന്നതായി നാട്ടുകാർ പറയുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/369536/ten-students-were-injured-when-a-large-tree-fell-on-top-of-a-school-bus)